കോണ്‍ഗ്രസ് നേതാക്കള്‍ ‘ഡാഷ് ആളുകള്‍’, അവരെ വിശ്വസിച്ചവര്‍ ലജ്ജിക്കും: പിണറായി

വെള്ളി, 12 ജൂലൈ 2019 (15:28 IST)
കോണ്‍‌ഗ്രസ് നേതാക്കളെ വിശേഷിപ്പിക്കാന്‍ വേറെ വാക്കുകള്‍ ഉണ്ടെങ്കിലും ‘ഡാഷ്’ ഇട്ട് വിളിച്ചാല്‍ മതിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്ലാവില കാണിച്ചാല്‍ നാക്കുനീട്ടിപ്പോകുന്ന ആട്ടിന്‍‌കുട്ടിയെപ്പോലെയുള്ള ‘ഡാഷ്’ ആളുകളാണ് കോണ്‍ഗ്രസ് നേതാക്കളെന്ന് പിണറായി ആക്ഷേപിച്ചു. ഇതുപോലൊരു അനാഥാവസ്ഥയില്‍ കോണ്‍ഗ്രസ് എത്താന്‍ പാടുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു. 
 
പി എസ് സി എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന സമ്മേളനത്തിലാണ് കോണ്‍ഗ്രസിനെതിരെ മുഖ്യമന്ത്രി രൂക്ഷവിമര്‍ശനം ഉയര്‍ത്തിയത്. കര്‍ണാടകയിലെ നിലവിലെ സാഹചര്യവുമായി ബന്ധപ്പെടുത്തിയായിരുന്നു വിമര്‍ശനം.
 
കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ പാടില്ല എന്ന് ഞങ്ങള്‍ അന്നേ പറഞ്ഞതാണെന്നും അങ്ങനെ വിശ്വസിച്ച പലരും ഇപ്പോള്‍ സഹതപിക്കുകയും ലജ്ജിക്കുകയും ചെയ്യുന്നുണ്ടാകുമെന്നും പിണറായി പറഞ്ഞു. നാറിയവനെ പേറിയാല്‍, പേറിയവനും നാറുമെന്നതാണ് കര്‍ണാടകയിലെ ഇപ്പോഴത്തെ അവസ്ഥയെന്നും മുഖ്യമന്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ആത്മഹത്യ ചെയ്യുമെന്ന് യുവതി; വിവാഹത്തിന് മണിക്കൂറുകൾ ശേഷിക്കെ വധു അയൽവാസിക്കൊപ്പം കടന്നു