കളം മുറുകുന്നു; കോൺഗ്രസിന്റെ ആത്മാഭിമാനത്തെ തകർക്കാൻ ആർക്കുമാകില്ല, സ്വന്തമായി എടുക്കുന്ന തീരുമാനത്തിലെ ഭവിഷ്യത്ത് കാലം തെളിയിക്കും: തിരിച്ചടിച്ച് ചെന്നിത്തല
കോൺഗ്രസും നിലപാട് കടുപ്പിക്കുന്നു; കളം മുറുകി
കേരള കോൺഗ്രസിനെതിരെ നിലപാട് കടുപ്പിച്ച് കോൺഗ്രസ്. കോൺഗ്രസിന്റെ ആത്മാഭിമാനത്തെ തകർക്കാൻ ആർക്കുമാകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു ദി എഫിനെ ആർക്കും തോൽപ്പിക്കാനാകില്ലെന്നും സ്വന്തമായി തീരുമാനമെടുത്താൽ അതിന്റെ ഭവിഷ്യത്ത് അനുഭവിക്കുമെന്നും ചെന്നിത്തല ആരോപിച്ചു. കാലം അത് തെളിയിക്കുമെന്നും ചെന്നിത്തല പറഞ്ഞു. കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി കേരള കോൺഗ്രസ് രംഗത്ത് വന്നതിന്റെ അടിസ്ഥാനത്തിലാണ് കോൺഗ്രസും നിലപാട് കടുപ്പിച്ചത്.
സ്റ്റിയറിങ്ങ് കമ്മിറ്റി യോഗം ചരൽ കുന്നിൽ തുടങ്ങി. പൂഞ്ഞാറിൽ പി സി ജോർജ്ജിനു വേണ്ടി രമേശ് ചെന്നിത്തല പ്രവർത്തിച്ചതായും ജോർജിന്റെ വിജയത്തിനായി പണം ഒഴുകിയതായും കോൺഗ്രസ് ക്യാമ്പിനുള്ളിൽ വിമർശനം ഉയർന്നിരുന്നു. പാലായിൽ മണിയെ തോൽപ്പിക്കാനും കോൺഗ്രസ് കൂട്ടുനിന്നു. എം എം ജേക്കബ് അതിനായി നേരിട്ടിറങ്ങിയെന്നും വിമർശനമുയർന്നു. എന്നാൽ ഇത് ശുദ്ധ അസംബന്ധം തെളിവുകൾ ഒന്നും ഇല്ലാതെ കാര്യങ്ങൾക്ക് വ്യക്തതയില്ലാതെ പറയുന്ന ഇക്കാര്യങ്ങൾ വാസ്തവമല്ലെന്നും എം എം ജേക്കബ് പ്രതികരിച്ചു.