Webdunia - Bharat's app for daily news and videos

Install App

ശുഹൈബ് വധം: ആറു പേര്‍ കസ്‌റ്റഡിയില്‍ - നിര്‍ണായക വിവരങ്ങള്‍ ലഭ്യമായെന്ന് പൊലീസ്

ശുഹൈബ് വധം: ആറു പേര്‍ കസ്‌റ്റഡിയില്‍ - നിര്‍ണായക വിവരങ്ങള്‍ ലഭ്യമായെന്ന് പൊലീസ്

Webdunia
ശനി, 17 ഫെബ്രുവരി 2018 (19:02 IST)
മ​ട്ട​ന്നൂ​ർ ബ്ലോ​ക്ക് യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബിന്റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​റു പേ​രെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്‌തു വരുകയാണ്.

കൊലപാതകവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരെയാണ് പൊലീസ് കസ്‌റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഇവരില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭ്യമായെന്ന് പൊലീസ് അറിയിച്ചു. അതേസമയം, പേ​രാ​വൂ​ർ, ഇ​രി​ട്ടി മേ​ഖ​ല​ക​ളി​ൽ പ്ര​തി​ക​ൾ​ക്കാ​യുള്ള തിരച്ചില്‍ തുടരുകയാണ്.

കസ്‌റ്റഡിയിലുള്ളവര്‍ക്ക് കൊലപാതകവുമായി ബന്ധമില്ലെങ്കിലും ഇവരില്‍ നിന്ന് ലഭിക്കുന്ന മൊഴികളുടെ അടിസ്ഥാനത്തില്‍ പ്രതികളിലേക്ക് എത്തിച്ചേരാമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

ഇ​രു​നൂ​റോ​ളം പൊലീ​സ് ഉദ്യോഗസ്ഥരാണ് വിവിധയിടങ്ങില്‍​ തിര​ച്ചി​ൽ‌ ന​ട​ത്തു​ന്ന​ത്. ശുഹൈബിന്റെ കൊലപാതകം സിപിഎം പ്രവർത്തകരുടെ രാഷ്ട്രീയ വൈരാഗ്യം മൂലമാണെന്നാണ് പൊലീസിന്റെ എഫ്ഐആർ.

യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി എടയന്നൂര്‍ സ്‌കൂള്‍പറമ്പത്ത് ഹൗസില്‍ ഷുഹൈബ് (30) തിങ്കളാഴ്ച രാത്രിയാണു കൊല്ലപ്പെട്ടത്. പ​തി​നൊ​ന്ന​ര​യോ​ടെ സു​ഹൃ​ത്തി​ന്‍റെ ത​ട്ടു​ക​ട​യി​ൽ ചാ​യ​കു​ടി​ച്ചി​രി​ക്കെ, കാ​റി​ലെ​ത്തി​യ നാ​ലം​ഗ സം​ഘം ബോം​ബെ​റി​ഞ്ഞു ഭീ​തി പ​ര​ത്തി​യ​ശേ​ഷം വെ​ട്ടി​കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

കെ സുധാകരന്‍ പുറത്ത്, സണ്ണി ജോസഫ് പുതിയ കെപിസിസി പ്രസിഡന്റ്, അടൂര്‍ പ്രകാശ് യുഡിഎഫ് കണ്‍വീനര്‍

പാക്കിസ്ഥാന്റെ തിരിച്ചടിയെ തകര്‍ത്ത് ഇന്ത്യ; പാക്കിസ്ഥാന്റെ വ്യോമ പ്രതിരോധ സംവിധാനത്തെ തകര്‍ത്തു

India - Pakistan: തുടങ്ങിയിട്ടേ ഉള്ളുവെന്ന് പറഞ്ഞത് വെറുതെയല്ല, ലാഹോറിൽ ആക്രമണം കടുപ്പിച്ച് ഇന്ത്യ

India vs Pakistan: റാവല്‍പിണ്ടി സ്റ്റേഡിയത്തിനു സമീപം ഡ്രോണ്‍ ആക്രമണം; പാക്കിസ്ഥാന്‍ ക്രിക്കറ്റ് ലീഗ് മത്സരവേദി മാറ്റി

Nipah Virus in Kerala: മലപ്പുറം വളാഞ്ചേരിയില്‍ നിപ സ്ഥിരീകരിച്ചു

അടുത്ത ലേഖനം
Show comments