ഷുഹൈബിന്റെ കൊലപാതകം; പ്രതികൾക്ക് രക്ഷപെടാൻ സർക്കാർ അവസരമൊരുക്കുന്നുവെന്ന് ഉമ്മൻചാണ്ടി
സിപിഐയാണ് കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകങ്ങളില്‍ പ്രതിയല്ലാത്ത ഏക പാര്‍ട്ടിയെന്ന് കാനം
Publish Date: Sat, 17 Feb 2018 (09:48 IST)
Updated Date: Sat, 17 Feb 2018 (11:00 IST)
യൂത്ത്‌കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലയാളികൾക്ക് രക്ഷപെടാൻ സർക്കാർ അവസരമൊരുക്കുകയാണെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി. വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിശബ്ദത ഭയപ്പെടുത്തുന്നുവെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
താലിബാൻ മോഡലിലാണ് ഷുഹൈബിനെ വെട്ടീവീഴ്ത്തിയതെന്നാണ് ഉമ്മൻചാണ്ടിയുടെ പ്രതികരണം. കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. സിപിഎം കൊടുക്കുന്ന പ്രതികളെ പിടികൂടാനുള്ള നീക്കമാണ് പോലീസിന്റേത്. ഇതിനെതിരെ സംസ്ഥാനത്തെ ജനങ്ങളെ അണിനിരത്തി പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
അതേസമയം, കൊലപാതക രാഷ്ട്രീയത്തെ എക്കാലവും എതിര്‍ത്തുപോന്നിട്ടുള്ള പാര്‍ട്ടിയാണ് സിപിഐയെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കോട്ടയത്ത് പ്രതികരിച്ചു. സിപിഐയാണ് കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകങ്ങളില്‍ പ്രതിയല്ലാത്ത ഏക പാര്‍ട്ടി. പച്ചമനുഷ്യനെ വെട്ടിക്കൊല്ലുന്നത് ആശങ്കയുളവാക്കുന്ന കാര്യമാണെന്നും കാനം പ്രതികരിച്ചു.