തര്‍ക്കത്തിനൊടുവില്‍ തീരുമാനം; രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവ്
പതിനാലാം നിയമസഭയിലെ പ്രതിപക്ഷ നേതാവായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ തിരഞ്ഞെടുത്തു. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനമായത്. ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കാനുള്ള കേരള ഘടകത
പതിനാലാം നിയമസഭയിലെ പ്രതിപക്ഷ നേതാവായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ തിരഞ്ഞെടുത്തു. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനമായത്. ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കാനുള്ള കേരള ഘടകത്തിന്‍റെ തീരുമാനം ഹൈക്കമാൻഡും അംഗീകരിച്ചു. തീരുമാനം ഘടകകഷികളേയും അറിയിച്ചു.
പ്രതിപക്ഷ നേതൃ സ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ അഭിപ്രായ ഭിന്നത നിലനിന്നിരുന്നു. രമേശ് ചെന്നിത്തലയെ പ്രതിപക്ഷനേതാവായി തീരുമാനിച്ചതിനെതിരെ പ്രതിഷേധമരിയിച്ച് കെ മുരളീധരന്‍ കെ പി സി സി പ്രസിഡന്റിന് കത്ത് നല്‍കിയിരുന്നെങ്കിലും അന്തിമ തീരുമാനം രമേശ് ചെന്നിത്തലയെ പ്രതിപക്ഷനേതാവ് ആക്കുക എന്നു തന്നെയായിരുന്നു.
ഹൈക്കമാൻഡ് പ്രതിനിധികളുടെ സാന്നിധ്യത്തിൽ യോഗം ചേരാനിരിക്കെ അവരുടെ പോലും അറിവില്ലാതെ മൂന്നു പേരെ നേതൃസ്ഥാനത്തേക്കു നിശ്ചയിക്കുന്നതിനെതിരെ ചില മുതിർന്ന നേതാക്കൾ ഹൈക്കമാൻഡിനു നേരത്തെതന്നെ പരാതി നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് കെ മുരളീധരനും അതൃപ്തി അറിയിച്ചത്. ഇന്ദിരാഭവനില്‍ ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിച്ച പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നില്ല.