Webdunia - Bharat's app for daily news and videos

Install App

തൃശൂരില്‍ കോണ്‍ഗ്രസിന്റെ 86,000 വോട്ട് കുറഞ്ഞു, സുരേഷ് ഗോപിയുടെ ഭൂരിപക്ഷം 74,000, ബാക്കി കണക്ക് കൂട്ടിക്കോളു: എം വി ഗോവിന്ദന്‍

അഭിറാം മനോഹർ
ബുധന്‍, 5 ജൂണ്‍ 2024 (14:21 IST)
ലോകസഭാ തിരെഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യുഡിഎഫിന് അഞ്ച് ശതമാനം വോട്ടുകളുടെ കുറവും ഒരു സീറ്റും നഷ്ടമായപ്പോള്‍ എല്‍ഡിഎഫിനുണ്ടായത് ഒരു ശതമാനം വോട്ടിന്റെ കുറവ് മാത്രമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പരാജയം സംബന്ധിച്ച് അവശ്യമായ പരിശോധനയും തിരുത്തലും പാര്‍ട്ടി നടത്തുമെന്നും എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.
 
സംസ്ഥാനത്ത് എല്‍ഡിഎഫിന് മൊത്തത്തില്‍ പരാജയമാണ് ഉണ്ടായത്. കഴിഞ്ഞ തവണയും ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്. തോല്‍വി സംബന്ധിച്ച് എല്ലാ പരിശോധനയും നടത്തും. മുന്നണിക്ക് അടിസ്ഥാന വോട്ടുകളൊന്നും നഷ്ടമായിട്ടില്ല. ഒരു ശതമാനം വോട്ടുകളാണ് നഷ്ടമായത്. എന്നാല്‍ യുഡിഎഫിന് അഞ്ച് ശതമാനം വോട്ട് നഷ്ടമായി. 2019ല്‍ 47 ശതമാനം വോട്ടാണ് യുഡിഎഫിന് ലഭിച്ചത് അത് 42 ആയി കുറഞ്ഞു. 36 ശതമാനം വോട്ടാണ് എല്‍ഡിഎഫിന് കഴിഞ്ഞ തവണ ലഭിച്ചത്. അതില്‍ ഒരു ശതമാനം മാത്രമാണ് കുറഞ്ഞത്.
 
 മാധ്യമങ്ങള്‍ യുഡിഎഫിന്റെ ഘടകമായി പ്രവര്‍ത്തിച്ചിട്ടും ഒരു ശതമാനം വോട്ടാണ് എല്‍ഡിഎഫിന് നഷ്ടമായത്. ആറ്റിങ്ങലില്‍ 617 വോട്ടിനാണ് ജോയ് പരാജയപ്പെട്ടത്. അത് ജയിച്ച തോല്‍വിയാണെന്നും അതിനെ തോല്‍വിയില്‍ പെടുത്തേണ്ടതില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. തൃശൂര്‍ ബിജെപിക്ക് ലഭിക്കാന്‍ കാരണം കോണ്‍ഗ്രസിന്റെ വോട്ടുകളാണ്. 86,000 വോട്ടുകളാണ് തൃശൂരില്‍ കോണ്‍ഗ്രസിന്റെ കുറഞ്ഞത്. സുരേഷ് ഗോപിയുടെ ഭൂരിപക്ഷം 74,000 വോട്ടാണ്. തൃശൂരില്‍ എല്‍ഡിഎഫിനാണ് 6000 വോട്ടുകള്‍ കൂടുകയാണ് ചെയ്തിട്ടുള്ളത്. നേമത്ത് മുന്‍പ് ഉണ്ടായത് പോലെ യുഡിഎഫാണ് ബിജെപിയെ വിജയിപ്പിച്ചത്. തിരെഞ്ഞെടുപ്പില്‍ വിജയവും പരാജയവും സ്വാഭാവികമാണെന്നും സിപിഎമ്മിന് യാതൊരു പ്രതിസന്ധിയും ഇല്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മഞ്ജു വാര്യർ കളം മാറ്റിയോ, വിടുതലൈ 2വിന് പുറമെ മറ്റൊരു തമിഴ് സിനിമയിലും നായിക!

മഴക്കാലത്ത് ഈ അഞ്ചു പച്ചക്കറികള്‍ കഴിക്കരുത്; ബാക്ടീരിയ മൂലമുള്ള രോഗങ്ങള്‍ വരാം!

രാത്രിയില്‍ ഈ ശീലങ്ങള്‍ പിന്തുടരു, തൈറോയിഡ് രോഗങ്ങളെ പ്രതിരോധിക്കാം

നെടുമുടി വേണുവിനെ കണ്‍നിറയെ കണ്ട് ആരാധകര്‍, സന്തോഷം പങ്കുവെച്ച് നടന്‍ അജു വര്‍ഗ്ഗീസ്

ഈ അഞ്ച് മൈന്‍ഡ്ഫുള്‍ ശീലങ്ങള്‍ നിങ്ങളുടെ ജീവിതത്തെ മനോഹരമാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

തൃശൂർ ഒല്ലൂരിൽ മൂന്നു കോടിയിലേറെ വിലവരുന്ന ലഹരിമരുന്ന് വേട്ട: കണ്ണർ സ്വദേശി പിടിയിൽ

പോലീസ് ഉദ്യോഗസ്ഥൻ അമിത വേഗതയിൽ ഓടിച്ച കാർ തട്ടി 54 കാരിക്ക് ദാരുണാന്ത്യം

കാര്യവട്ടം കാമ്പസിലെ സംഘര്‍ഷം: എംഎല്‍എമാര്‍ക്കെതിരെ കേസെടുത്തതിനെതിരെ കെഎസ്‌യു നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

ഇന്ത്യന്‍ ടെലിവിഷനില്‍ ചരിത്രമെഴുതി ബിഗ് ബോസ് മലയാളം സീസണ്‍ 6: എല്ലാ സീസണുകളിലും വച്ച് ഏറ്റവും ഉയര്‍ന്ന റേറ്റിങ്

മോശം പെരുമാറ്റം: ബീറ്റ് ഫോറസ്റ്റ് ഓഫീസർക്കെതിരെ പോക്സോ കേസ്

അടുത്ത ലേഖനം
Show comments