Select Your Language

Notifications

webdunia
webdunia
webdunia
webdunia

സജീവ രാഷ്ട്രീയം അവസാനിപ്പിക്കുകയാണെന്ന് മുരളീധരന്‍; തൃശൂരിലെ തോല്‍വിയില്‍ വലിയ വേദന !

കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റായ തൃശൂരില്‍ കെ.മുരളീധരന്‍ മൂന്നാം സ്ഥാനത്താണ്

K Muraleedharan retires from Congress

WEBDUNIA

, ചൊവ്വ, 4 ജൂണ്‍ 2024 (19:28 IST)
തൃശൂരിലെ തോല്‍വിയില്‍ വലിയ വേദനയുണ്ടെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ.മുരളീധരന്‍. സജീവ രാഷ്ട്രീയം അവസാനിപ്പിക്കുകയാണെന്നും മുരളീധരന്‍ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
' ഇനി പാര്‍ട്ടിയുടെ സാധാരണ പ്രവര്‍ത്തകന്‍ ആയിരിക്കും. പാര്‍ട്ടി പ്രവര്‍ത്തനത്തിലേക്ക് ഇല്ല. മരിക്കുന്നതു വരെ ഞാന്‍ കോണ്‍ഗ്രസുകാരന്‍ തന്നെയായിരിക്കും. തോറ്റതിനു ആരെയെങ്കിലും ചീത്ത പറഞ്ഞിട്ട് കാര്യമില്ല. എല്‍ഡിഎഫാണ് ജയിച്ചിരുന്നതെങ്കില്‍ പ്രശ്‌നം ഇല്ലായിരുന്നു. ബിജെപി ജയിച്ചതില്‍ വലിയ വിഷമമുണ്ട്. വടകരയില്‍ തന്നെ നിന്നാല്‍ ജയിക്കുമായിരുന്നു. മറ്റുള്ളവരുടെ താല്‍പര്യത്തിനു അനുസരിച്ച് നിന്നു കൊടുക്കേണ്ട കാര്യമുണ്ടായിരുന്നില്ല എന്ന് തോന്നുന്നു,' മുരളീധരന്‍ പറഞ്ഞു. 
 
കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റായ തൃശൂരില്‍ കെ.മുരളീധരന്‍ മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞ തവണ നാല് ലക്ഷത്തിലേറെ വോട്ടുകളാണ് യുഡിഎഫിനു ലഭിച്ചത്. എന്നാല്‍ കെ.മുരളീധരന്‍ ഇത്തവണ പിടിച്ചത് 3,28,124 വോട്ടുകളാണ്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Thrissur Lok Sabha Result: ഗുരുവായൂര്‍ ഒഴികെ എല്ലാ നിയോജക മണ്ഡലങ്ങളിലും ഒന്നാമതെത്തി സുരേഷ് ഗോപി