Webdunia - Bharat's app for daily news and videos

Install App

കരുണാകരൻ പോയിട്ടും ഒന്നും പറ്റിയില്ല, ആര് പോയാലും കോൺഗ്രസിന് ഒരു ചുക്കും സംഭവിക്കില്ലെന്ന് വിഡി സതീശൻ

Webdunia
ബുധന്‍, 15 സെപ്‌റ്റംബര്‍ 2021 (14:51 IST)
ആരെല്ലാം പാർട്ടി വിട്ട് പോയാലും കോൺഗ്രസിന് ഒരു ചുക്കും സംഭവിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പാർട്ടിയുടെ വലിയ നേതാവ് കെ കരുണാകരൻ പോയിട്ടും പാർട്ടി ശക്തമായി നിലനിന്നു. കോൺഗ്രസിനെ ഇല്ലായ്‌മ ചെയ്യാൻ കഴിയില്ല. അർഹിക്കുന്നതിനേക്കാൾ അംഗീകാരം കിട്ടിയവരാണ് എ‌‌കെ‌ജി സെന്ററിലേക്ക് പോയിരിക്കുന്നതെന്നും വിഡി സതീശൻ പറഞ്ഞു.
 
ആരെല്ലാം പോയാലും കോൺഗ്രസിന് ഒന്നും സംഭവിക്കില്ല. പുതിയൊരാൾ പകരക്കാരനെത്തും. കോൺഗ്രസ് പ്രസിഡന്റ് 14 ഡിസിസി പ്രസിഡന്റുമാരെ പ്രഖ്യാപിക്കുന്ന സമയത്ത് ദശാബ്‌ദങ്ങളായി പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്ന ഡിസിസി പ്രസിഡന്റുമാർ പെട്ടിതൂക്കികളാണെന്ന് ആക്ഷേപിക്കുന്നയാളെ പൂവിട്ട് പൂജിക്കണോ? സിപിഎം എറണാകുളം ജില്ലയിൽ 12 പേർക്കെതിരെ നടപടി എടുത്തിരുന്നു. ഒരു പാർട്ടിയാവുമ്പോൾ അതിന് അതിന്റേതായ ചട്ടക്കൂട് വേണം. ഇങ്ങനെയെല്ലാം അധിക്ഷേപിക്കുന്ന ആളെ ഏത് പാർട്ടിയാണ് വെച്ചുപൊറുപ്പിക്കുക.
 
സിപിഎം പാർട്ടി കൊണ്ടുപോകണമെങ്കിൽ അവിടെ പാർട്ടിയുടേതായ ചട്ടകൂട് വേണ്ടത് പോലെ കോൺഗ്രസിനകത്തും അങ്ങനെ വേണം. അതുപോലെയാണ് കോൺഗ്രസ് നടപടി എടുത്തത്. നമ്മുടെ പാർട്ടിയും കൊണ്ടുപോകേണ്ടെ, അവരുടെ പാർട്ടി മാത്രം മതിയോ സതീശൻ ചോദിച്ചു.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

പെൺകുട്ടിക്കു നേരെ ഉപദ്രവം: അദ്ധ്യാപകൻ അറസ്റ്റിൽ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വിരല്‍ ശസ്ത്രക്രിയക്കെത്തിയ നാലുവയസുകാരിയുടെ നാവിന് ശസ്ത്രക്രിയ നടത്തി

വാഹനാപകടം : യുവാവിനു ദാരുണാന്ത്യം

പോക്സോ കേസ് പ്രതിക്ക് 13 വർഷം കഠിനതടവ്

മെയ് 30തോടുകൂടി കാലവര്‍ഷം കേരളത്തിലെത്തും; വരുന്ന ഏഴുദിവസവും ഇടിമിന്നലോടുകൂടിയ മഴ

അടുത്ത ലേഖനം
Show comments