ഉത്തർപ്രദേശിൽ അധികാരം തിരിച്ചിപിടിക്കാനൊരുങ്ങി കോൺഗ്രസ്. മുഖ്യമന്ത്രി യോഗി ആദിത്യനാതിനെതിരെ പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്കയെ മുന്നിൽ നിർത്താനാണ് കോൺഗ്രസിന്റെ തീരുമാനം. യുപിയിൽ പ്രിയങ്ക കോൺഗ്രസിനെ നയിക്കുമെന്ന് കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദാണ് വ്യക്തമാക്കിയത്.
നിയമസഭാ തിരെഞ്ഞെടുപ്പിൽ ആരുമായും സഖ്യമുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. എതെങ്കിലും പാർട്ടി സഖ്യവുമായി മുന്നോട്ട് വന്നാൽ സ്വാഗതം ചെയ്യും. കോൺഗ്രസ് പ്രകടനപട്ടിക സാധാരണ ജനങ്ങളുടെ ശബ്‌ദമായിരിക്കും. കർഷക പ്രശ്‌നം,സ്ത്രീ സുരക്ഷ,ആരോഗ്യമേഖല തുടങ്ങിയവയ്ക്ക് പ്രത്യേക ഊന്നൽ നൽകും.
അടുത്ത വർഷം ആദ്യമായിരിക്കും യുപിയിൽ തിരെഞ്ഞെടുപ്പ് ഉണ്ടാവുക എന്നാണ് റിപ്പോർട്ട്. 2017ലെ നിയമസഭ തിരെഞ്ഞെടുപ്പിൽ 403 അംഗ അസംബ്ലിയിൽ 312 സീറ്റുകളാണ് ബിജെപി വിജയിച്ചത്. സമാജ് വാദി പാർട്ടി 47 സീറ്റ് നേടിയപ്പോൾ ബിഎസ്‌പി 19ഉം കോൺഗ്രസ് 7 സീറ്റുകളും സ്വന്തമാക്കി.