ക്ഷേത്രത്തിൽ ആർഎസ്എസ് ഗണഗീതം ആലപിച്ച സംഭവം: മഞ്ഞിപ്പുഴ ക്ഷേത്ര ഉപദേശക സമിതി പിരിച്ചുവിട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ്

അഭിറാം മനോഹർ
ചൊവ്വ, 27 മെയ് 2025 (15:19 IST)
കൊല്ലം: കോട്ടുക്കല്‍ മഞ്ഞിപ്പുഴ ക്ഷേത്രത്തിലെ ആഘോഷത്തില്‍ ആര്‍എസ്എസ് ഗണഗീതം ആലപിച്ചതും, ക്ഷേത്ര പരിസരത്ത് രാഷ്ട്രീയ-സാമുദായിക സംഘടനകളുടെ കൊടി തോരണങ്ങള്‍ കെട്ടിയതുമായ സംഭവങ്ങളെത്തുടര്‍ന്ന് ക്ഷേത്ര ഉപദേശക സമിതി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പിരിച്ചുവിട്ടു.
 
ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി നടന്ന ഗാനമേളയില്‍ ഗണഗീതം ആലപിച്ചതും, അതിനനുസൃതമായി ക്ഷേത്രത്തിന്റെ പരിസരത്ത് രാഷ്ട്രീയ സാമുദായിക പ്രതീകങ്ങളുമായി ബന്ധപ്പെട്ട തോരണങ്ങള്‍ സ്ഥാപിച്ചതും വിവാദമായിരുന്നു. ഈ രണ്ട് സംഭവങ്ങളിലും ക്ഷേത്ര ഉപദേശക സമിതിക്ക് ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡിന്റെ അന്വേഷണം കണ്ടെത്തിയതോടെയാണ് കര്‍ശന നടപടി .
 
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും,ക്ഷേത്ര പരിസരങ്ങളിലും  രാഷ്ട്രീയ സമുദായ സംഘടനകളുടെ ആശയപ്രചരണവും, പ്രതീക ചിഹ്നങ്ങള്‍ ഉള്‍പ്പെടെയുള്ള കൊടി തോരണങ്ങള്‍ സ്ഥാപിക്കലും കര്‍ശനമായി വിലക്കിയിരിക്കുന്ന സാഹചര്യത്തില്‍ ഈ നിര്‍ദേശങ്ങള്‍ ലംഘിച്ചത് കണക്കിലെടുത്താണ് നടപടി.
 
'ക്ഷേത്രങ്ങള്‍ ദൈവഭക്തിയുടെയും ധാര്‍മികതയുടെയും കേന്ദ്രങ്ങളാണ്. അവയെ രാഷ്ട്രീയ പ്രചാരണത്തിന് വേദികളാക്കാന്‍ അനുവദിക്കില്ല,' എന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കി.മുന്നറിയിപ്പ് നല്‍കിയിട്ടും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കുന്നവര്‍ക്കെതിരേ കൂടുതല്‍ കര്‍ശന നടപടികള്‍ ഉണ്ടായിരിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

സിനിമ നിര്‍ത്തിയപ്പോള്‍ വരുമാനം ഇല്ല; കേന്ദ്രമന്ത്രി സ്ഥാനം ഒഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സുരേഷ് ഗോപി

രാത്രി 12:30ന് എന്തിന് പുറത്തുപോയി?, മെഡിക്കൽ വിദ്യാർഥിയുടെ റേപ്പ് കേസിൽ വിവാദ പരാമർശം നടത്തി മമതാ ബാനർജി

ഗാസയിലെ യുദ്ധം അവസാനിപ്പിച്ചു, ഇപ്പോള്‍ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മില്‍ യുദ്ധമാണെന്ന് കേള്‍ക്കുന്നു: ഡൊണാള്‍ഡ് ട്രംപ്

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മില്‍മ പരസ്യത്തില്‍ ക്ലിഫ് ഹൗസ് പ്രതിഷേധക്കാരന്‍ കുട്ടി; സമ്മതം വാങ്ങാത്തതില്‍ അസ്വസ്ഥത പ്രകടിപ്പിച്ച് കുടുംബം

തടവുകാരുടെ എണ്ണം വര്‍ധിക്കുന്നു; അട്ടക്കുളങ്ങര ജയില്‍ മാറ്റി സ്ഥാപിക്കും, ആലപ്പുഴയില്‍ പുതിയ സബ് ജയില്‍

പടിഞ്ഞാറെ നടയില്‍ നെറ്റിയില്‍ ഡ്രില്ലിങ് മെഷീന്‍ തുളച്ചുകയറി കുഞ്ഞ് മരിച്ചു; പിതാവിന്റെ ആത്മഹത്യാ ശ്രമം പോലീസ് പരാജയപ്പെടുത്തി

Kerala Elections 2026: തുടര്‍ഭരണം വേണം, തെരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കടിഞ്ഞാണ്‍ ഏറ്റെടുത്ത് മുഖ്യമന്ത്രി

സിനിമ നിര്‍ത്തിയപ്പോള്‍ വരുമാനം ഇല്ല; കേന്ദ്രമന്ത്രി സ്ഥാനം ഒഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സുരേഷ് ഗോപി

അടുത്ത ലേഖനം
Show comments