കൊറോണ വൈറസ് ബാധ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു, അതീവജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

Webdunia
തിങ്കള്‍, 3 ഫെബ്രുവരി 2020 (21:23 IST)
കൊറോണ വൈറസ് ബാധ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഭയപ്പെടാൻ വേണ്ടിയല്ല. കൂടുതൽ ജാഗ്രത പുലർത്താൻ വേണ്ടിയാണ്  സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കുന്നത് എന്നും അതീവ ജാഗ്രത ഇനിയുള്ള ദിവസങ്ങളിൽ തുടരണം എന്നും ആരോഗ്യമന്ത്രി പറഞ്ഞു.
 
ഇനിയും ചൈന്നയിൽനിന്നുമുള്ളവർ തിരികെയെത്തും. അവരെ പരിഭ്രാന്തിയില്ലാതെ ക്വറന്റൈൻ ചെയ്യാനുള്ള സംവിധാനങ്ങൾ ഒരുക്കും. ചൈനയിൽനിന്നുമെത്തിയവരും വൈറസ്റ്റ് ബാധ സ്ഥിരീകരിച്ചവരുമായി നേരിട്ട് ബന്ധം പുലർത്തിയവരുമായി 84 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർ നിരീക്ഷണത്തിലാണ്. ഇതിൽ 40 പേർ തൃശൂരിലും മറ്റുള്ളവർ മറ്റു ജില്ലകളിലുമാണ്. 2239 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്.
 
ഇതിൽ 84 പേർ മാത്രമാണ് ആശുപത്രിയിലുള്ളത്. 2,155 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. സംശയാസ്പദമായ 140 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ 46 എണ്ണത്തിന്റെ ഫലം നെഗറ്റീവ ആണ്. വൈറസ്റ്റ് ബാധ സ്ഥിരീകരിഛവരുടെ ആരോഗ്യനില തൃപ്തികരമാണ്. സംസ്ഥാനത്ത് പതിനാല് ജില്ലകളിൽ ജാഗ്രതാ സമിതികൾ രുപീകരിച്ചിട്ടുണ്ട്. ചൈനയിൽനിന്നും എത്തിയ ചിലർ വിവരം തരാതെ ഒഴിഞ്ഞുമാറുന്നതായി മനസിലായിട്ടുണ്ട്. തീരെ അനുസരിച്ചില്ലെങ്കിൽ ഇത് കുറ്റകകരമായി കണക്കാകും എന്നും ആരോഗ്യ മന്ത്രി പറഞ്ഞു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

കിടപ്പുമുറിയിലെ എസി യൂണിറ്റിനുള്ളില്‍ കണ്ടെത്തിയത് അഞ്ച് പാമ്പുകളെ!

'സൈനിക സംഘര്‍ഷം ഒരു പ്രശ്‌നത്തിനും പരിഹാരമല്ല': ഇറാന്‍, ഇസ്രായേല്‍, ഉക്രെയ്ന്‍ യുദ്ധങ്ങളെക്കുറിച്ച് പ്രധാനമന്ത്രി മോദി

പശ്ചിമേഷ്യൻ സംഘർഷം, മധ്യസ്ഥതയ്ക്ക് സന്നദ്ധത അറിയിച്ച് ചൈന

ഡോക്ടര്‍മാരുടെ പണിമുടക്ക് പിന്‍വലിച്ചതോടെ കേരളത്തില്‍ മെഡിക്കല്‍ സേവനങ്ങള്‍ സാധാരണനിലയിലേക്ക്

ഞണ്ട് അലര്‍ജിയുള്ള യുവാവ് ഞണ്ട് കറി കഴിച്ച് ചികിത്സയിലിരിക്കെ മരിച്ചു, സംഭവം കൊച്ചിയില്‍

അടുത്ത ലേഖനം
Show comments