കൂളിങ്ങ് ഗ്ലാസ് വച്ച് അന്ധത അഭിനയിച്ച് ഭിക്ഷാടനം; ദമ്പതികള്‍ അറസ്റ്റില്‍
അന്ധരാണെന്ന വ്യാജേന ട്രെയിനിലും പ്ലാറ്റ്ഫോമിലും ഭിക്ഷാടനം നടത്തിയിരുന്ന ദമ്പതികള്‍ അറസ്റ്റില്‍.
അന്ധരാണെന്ന വ്യാജേന ട്രെയിനിലും പ്ലാറ്റ്ഫോമിലും ഭിക്ഷാടനം നടത്തിയിരുന്ന ദമ്പതികള്‍ അറസ്റ്റില്‍.
ആന്ധ്ര ചിറ്റൂർ സ്വദേശിയായ കൃഷ്ണൻ (35), എല്ലമ്മ (30) എന്നിവരെയാണ് ആലുവ റെയിൽവേ സ്റ്റേഷനില്‍ നിന്നും ആർപിഎഫ് പിടികൂടിയത്.
കൂളിംങ്ങ് ഗ്ലാസ് വച്ച് അന്ധനെപ്പോലെ അഭിനയിക്കുന്ന ഇയാളെ ഭാര്യയാണ് കൈപിടിച്ച് നടത്തി ഭിക്ഷ യാചിക്കുന്നത്. ഇവരുടെ പക്കൽ നിന്ന് 6,437 രൂപ കണ്ടെടുത്തു. ഒറ്റ ദിവസത്തെ കളക്‌ഷനാണ് ഇതെന്ന് പൊലീസ് അറിയിച്ചു. കൃഷ്ണന്റെ കണ്ണുകൾക്കു കുഴപ്പമൊന്നുമില്ലെന്നും പൊലീസ് പറഞ്ഞു.