Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചിട്ടിപ്പണം ചോദിച്ചെത്തിയ ദമ്പതികളെ പെട്രോളൊഴിച്ച് ചുട്ടുകൊന്നു; ദാരുണമായ സംഭവം നടന്നത് ആലപ്പുഴയില്‍

ആലപ്പുഴയില്‍ ദമ്പതികളെ പെട്രോളൊഴിച്ച് ചുട്ടുകൊന്നു

man
ആലപ്പുഴ , ഞായര്‍, 23 ഏപ്രില്‍ 2017 (10:14 IST)
ആലപ്പുഴ അമ്പലപ്പുഴയില്‍ ദമ്പതികളെ പെട്രോളൊഴിച്ച് ചുട്ടുകൊന്നതായി റിപ്പോര്‍ട്ട്. ഗുരുതരമായി പൊള്ളലേറ്റ ഇടുക്കി രാജാക്കാട് ചീരിത്തോട് കുമാരന്റെ മകന്‍ കെ.കെ.വേണുവും(57) ഭാര്യ സുമ (52)യുമാണ് മരിച്ചത്. സംഭവത്തിന് പിന്നില്‍ ചിട്ടിക്കമ്പനി ഉടമയാണെന്നാണ് ആരോപണം. വേണുവിന്റെ മരണമൊഴിയിലാണ് ഇക്കാര്യം പറയുന്നത്.  
 
അതേസമയം ഇവര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നും പൊലീസിന് സൂചന ലഭിച്ചു. വിശദമായ അന്വേഷണത്തിനുശേഷമേ ഇക്കാര്യം വ്യക്തമാകൂകയുള്ളൂവെന്ന് അമ്പലപ്പുഴ സി ഐ എം വിശ്വംഭരന്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ബി ആന്‍ഡ് ബി ചിട്ടിക്കമ്പനി നടത്തിയിരുന്ന് അമ്പലപ്പുഴ സ്വദേശി സുരേഷ് ഭക്തവത്സലനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അയോധ്യയിലെ പള്ളിപൊളിച്ചതിന് സമാനമാണ് കുരിശ് പൊളിച്ചത്, സബ് കളക്ടറെ ഊളമ്പാറയ്ക്ക് വിടണം: എംഎം മണി