Select Your Language

Notifications

webdunia
webdunia
webdunia
webdunia

'തെളിവ് വല്ലതും ഉണ്ടോ?' ഇ.ഡി.ക്കെതിരെ കോടതി

'തെളിവ് വല്ലതും ഉണ്ടോ?' ഇ.ഡി.ക്കെതിരെ കോടതി
, വ്യാഴം, 29 ഏപ്രില്‍ 2021 (12:54 IST)
സ്വര്‍ണക്കടത്ത് കേസ് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ (ഇ.ഡി.) കടന്നാക്രമിച്ച് കോടതി. സ്വര്‍ണക്കടത്തുക്കേസില്‍ പ്രതികള്‍ 21 തവണ സ്വര്‍ണം കടത്തിയെന്നതിനു തെളിവ് ഹാജരാക്കാന്‍ ഇ.ഡി.ക്ക് കഴിഞ്ഞിട്ടില്ലല്ലോ എന്ന് വിചാരണക്കോടതി ചോദിച്ചു. പ്രതികളുടെ കുറ്റസമ്മതമൊഴി മാത്രമാണുള്ളതെന്നും മറ്റ് തെളിവുകള്‍ എവിടെ എന്നും കോടതി. പ്രതികളായ സന്ദീപ്, സരിത് എന്നിവരുടെ ജാമ്യ ഉത്തരവിലാണ് പരാമര്‍ശം. അതേസമയം, പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനാണ് ഇ.ഡി.യുടെ തീരുമാനം. നേരത്തെയും സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സിക്കെതിരെ കോടതി രംഗത്തെത്തിയിട്ടുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എത്രയും വേഗം ഇന്ത്യ വിടണം, പൗരന്മാർക്ക് നിർദേശം നൽകി യുഎസ് സർക്കാർ