Select Your Language

Notifications

webdunia
webdunia
webdunia
Monday, 31 March 2025
webdunia

പി സി ജോർജിന്റെ ജാമ്യം റദ്ദാക്കി, അറസ്റ് ഉടൻ

പിസി ജോർജ്
, ബുധന്‍, 25 മെയ് 2022 (15:08 IST)
വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്ത കേസിൽ  മുൻ എംഎൽഎ പിസി ജോർജിന്റെ ജാമ്യം റദ്ദാക്കി. തിരുവനന്തപുരം ഫാസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേട് കോടതിയാണ് ജാമ്യം റദ്ദാക്കിയത്.
 
അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തിനിടെയായിരുന്നു പിസി തോമസിന്റെ മതവിദ്വേഷം കലർന്ന പ്രസംഗം.ഇതില്‍ പി.സി ജോര്‍ജിന് ജാമ്യം ലഭിച്ചിരുന്നുവെങ്കിലും എറണാകുളം വെണ്ണലയില്‍ വീണ്ടും വിദ്വേഷ പ്രസംഗം നടത്തുകയും ജാമ്യ വ്യവസ്ഥ ലംഘിക്കുകയുമായിരുന്നു. തുടർന്ന്‌ പിസി ജോർജിന്റെ ജാമ്യംറദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ അപേക്ഷയിലാണ് ജാമ്യം റദ്ദാക്കിയത്. പിസി ജോർജിനെ അറസ്റ് ചെയ്യാൻ ഫോർട്ട് എസ്പിക്ക്‌ നിർദേശം നൽകിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് രാത്രി 8.40ന് പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തെത്തും