Select Your Language

Notifications

webdunia
webdunia
webdunia
Monday, 7 April 2025
webdunia

ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട അധ്യാപകനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാമെന്ന് കേരള ഹൈക്കോടതി

Court News

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 17 മെയ് 2023 (09:19 IST)
ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട അധ്യാപകനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാമെന്ന് കേരള ഹൈക്കോടതി. ഇതിനായി കേരള വിദ്യാഭ്യാസ ചട്ടത്തിലെ വ്യവസ്ഥകളോ ചട്ടങ്ങളോ പാലിക്കേണ്ടതില്ലെന്ന് ഹൈക്കോടതി പറഞ്ഞു.
 
പോക്സോ കേസില്‍ കോടതി ശിക്ഷിച്ചതിന് വിദ്യാഭ്യാസ ചട്ടത്തില്‍ പറയുന്ന നടപടിക്രമങ്ങള്‍ പാലിക്കാതെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടതിനെതിരെ കോട്ടയത്തെ എയ്ഡഡ് സ്‌കൂള്‍ അധ്യാപകനായിരുന്ന മഹേഷ് തമ്പി നല്കിയ അപ്പീല്‍ തള്ളിയാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാര്‍, ജസ്റ്റിസ് സോഫി തോമസ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് വിധി പറഞ്ഞത്. വിദ്യാര്‍ഥിയെ അശ്ലീല ചിത്രം കാണിച്ചതിനു പോക്സോ കേസില്‍ മഹേഷിനെ കോടതി ആറു വര്‍ഷം കഠിന തടവിനു ശിക്ഷിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു