Publish Date: Fri, 23 Sep 2022 (13:08 IST)
Updated Date: Fri, 23 Sep 2022 (13:12 IST)
ഹര്‍ത്താല്‍ നിരോധിച്ച കോടതി ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി. പൗരന്മാരുടെ ജീവിതത്തെ തടസ്സപ്പെടുത്തുന്ന ഇത്തരം അക്രമങ്ങള്‍ ഉരുക്കുമുഷ്ടി ഉപയോഗിച്ച് തന്നെ നേരിടണമെന്നും അക്രമത്തെ തടയാന്‍ എല്ലാ സംവിധാനവും ഉപയോഗിക്കണമെന്നും കോടതി പറഞ്ഞു. സ്വകാര്യ സ്വത്ത് സംരക്ഷിക്കുവാന്‍ പോലീസ് നടപടി ഉറപ്പാക്കണം.
നിയമവിരുദ്ധ ഹര്‍ത്താല്‍ പിന്തുണയ്ക്കുന്നവരെ നിരീക്ഷിക്കണമെന്നും പൊതുമുതല്‍ നശിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ കോടതിയെ അറിയിക്കുകയും വേണം. പൊതുഗതാഗത്തിന് മതിയായ സുരക്ഷയെ നല്‍കണമെന്നും കോടതി പറഞ്ഞു.