Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടിയെ ആക്രമിച്ച കേസ്, ആറ് മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി

നടിയെ ആക്രമിച്ച കേസ്, ആറ് മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി

അഭിറാം മനോഹർ

, വെള്ളി, 29 നവം‌ബര്‍ 2019 (16:46 IST)
നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ ആറ് മാസത്തിനകം അവസാനിപ്പിക്കണാമെന്ന് സുപ്രീം കോടതി. നടിയുടെ സ്വകാര്യത മാനിച്ച് കൊണ്ടാണ് മെമ്മറി കാർഡിലെ ദൃശ്യങ്ങൾ പ്രതിക്ക് കൈമാറാത്തത്. എന്നാൽ ദൃശ്യങ്ങൾ ദിലീപിനോ അഭിഭാഷകർക്കോ പരിശോധിക്കാമെന്നും സുപ്രീം കോടതിയുടെ വിധിയിൽ പറയുന്നു.
 
58 പേജുകളുള്ള വിധിയാണ് കേസിന്റെ വിചാരണക്ക് സമയപരിധി നിശ്ചയിച്ചുകൊണ്ട് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. മെമ്മറി കാർഡിലെ ദൃശ്യങ്ങൾ കേസ് രേഖകളാണ് എന്ന കാര്യം പ്രോസിക്യൂഷൻ തന്നെ സമ്മതിച്ചിട്ടുള്ളതായി വിധിയിൽ പറയുന്നു. അത്തരത്തിലാണെങ്കിൽ രേഖകൾ പ്രതിക്ക് നൽകേണ്ടതാണ് എന്നാൽ കേസിൽ നടിയുടെ സ്വകാര്യത പരിഗണിച്ചുകൊണ്ട്  ദൃശ്യങ്ങൾ കൈമാറാൻ സാധിക്കില്ല.
 
പക്ഷേ ദിലീപിനോ, അഭിഭാഷകർക്കോ മറ്റ് വിദഗ്ദർമാർക്കോ എത്ര തവണ വേണമെങ്കിലും മജിസ്ട്രേറ്റിന്റെ അനുമതിയോടെ  ദൃശ്യങ്ങൾ കാണുകയോ പരിശോധിക്കുകയോ ചെയ്യാവുന്നതാണ്. 
 
  ദൃശ്യങ്ങൾ പരിശോധിക്കുമ്പോൾ പ്രതിഭാഗം അവ പകർത്തുന്നില്ലാ എന്നത് ഉറപ്പ് വരുത്തണമെന്നും മൊബൈൽ ഫോൺ മുതലായുള്ള ഇലക്ട്രിക് ഉപകരണങ്ങൾ ഒന്നും തന്നെ പരിശോധിക്കുന്നവരുടെ കയ്യിൽ ഇല്ലെന്ന് ഉറപ്പ് വരുത്തണമെന്നും സുപ്രീം കോടതി നിർദേശമുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടിക്‌ടോക്കിനെ എതിരിടാൻ ഇൻസ്റ്റഗ്രാം, ചെറു വീഡിയോ ആപ്പ് 'റീൽസ്' വരുന്നു !