Select Your Language

Notifications

webdunia
webdunia
webdunia
webdunia

പിന്നിലുള്ളത് വലിയ ശൃംഖല: എൻഫോഴ്‌സ്‌മെന്റ് കേസിലും സ്വപ്‌നക്ക് ജാമ്യമില്ല

പിന്നിലുള്ളത് വലിയ ശൃംഖല: എൻഫോഴ്‌സ്‌മെന്റ് കേസിലും സ്വപ്‌നക്ക് ജാമ്യമില്ല
, വെള്ളി, 21 ഓഗസ്റ്റ് 2020 (12:50 IST)
സ്വർണക്കടത്തിൽ എൻഫോഴ്‌സ്‌മെന്റ് രജിസ്റ്റർ ചെയ്‌ത കേസിൽ പ്രതി സ്വപ്‌നാ സുരേഷിന് ജാമ്യമില്ല. രാജ്യത്തും വിദേശത്തും ഉന്നത സ്വാധീനമുള്ള വ്യക്തികൾ ഉൾപ്പെട്ട കേസാണിതെന്നും കേസുമായുള്ള ഉന്നതബന്ധങ്ങൾ പരിശോധിക്കണമെന്നും കോടതി വ്യക്തമാക്കുകയായിരുന്നു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. 
 
ഉന്നതരായ ആളുകളുടെ വലിയ ശൃംഖലതന്നെ ഉൾപ്പെട്ട കേസാണിത്. അതിനാൽ അതുകൊണ്ട് തന്നെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഉന്നതതല ബന്ധങ്ങള്‍ പരിശോധിക്കണമെന്നും കോടതി നിരീക്ഷിച്ചു. ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന പണത്തിന്റെയും സ്വർണത്തിന്റെയും ഉറവിടം തെളിയിക്കേണ്ടത് പ്രതിയുടെ ബാധ്യതയാണ്. ഇത് കള്ളപണമാണെന്ന് എൻഫോഴ്‌സ്‌മെന്റിന്റെ വാദം തള്ളാൻ സാധിക്കില്ല കോടതി പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശബരീശ സന്നിധി നട ഇന്ന് വൈകിട്ട് അടയ്ക്കും