Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് 10 പേർക്ക് കൂടി കൊവിഡ്; 3 ആരോഗ്യപ്രവർത്തകർ, ഒരു മാധ്യമപ്രവർത്തകൻ

സംസ്ഥാനത്ത് 10 പേർക്ക് കൂടി കൊവിഡ്; 3 ആരോഗ്യപ്രവർത്തകർ, ഒരു മാധ്യമപ്രവർത്തകൻ

അനു മുരളി

, ബുധന്‍, 29 ഏപ്രില്‍ 2020 (17:29 IST)
സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 6 പേർ കൊല്ലത്തുള്ളവരാണ്. തിരുവനന്തപുരത്തും കാസർഗോഡും 2 പേർക്കും സ്ഥിരീകരിച്ചു. കൊല്ലത്തെ അഞ്ച് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പടർന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ മൂന്ന് പേർ ആരോഗ്യപ്രവർത്തകരും ഒരാൾ മാധ്യമപ്രവർത്തകനുമാണ്. വാർത്താശേഖരണം വളരെ ശ്രദ്ധയോടെ ആയിരിക്കണമെന്നും മാധ്യമപ്രവർത്തകരെല്ലാം വളരെ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 
 
അതേസമയം, പത്ത് പേർ ഇന്ന് ഡിസ്ചാർജ് ആയി വീടുകളിലേക്ക് മടങ്ങി. കണ്ണൂർ 3, കാസർകോട് -3 , കോഴിക്കോട് -3, പത്തനംതിട്ട ഒന്ന് എന്നിങ്ങനെയാണ് ഇന്ന് നെഗറ്റീവായവാരുടെ ജില്ല തിരിച്ചുള്ള കണക്ക്. ഇതുവരെ 495 പേ‍ർക്കാണ് സംസ്ഥാനത്ത് രോ​ഗം സ്ഥിരീകരിച്ചത്. നിലവിൽ 123 പേർ ചികിത്സയിലുണ്ട്.  
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാസ്ക് ഇല്ലാതെ പുറത്തിറങ്ങിയാൽ 5000 രൂപ പിഴ, കടകളിൽ സാനിറ്റൈസർ വെച്ചില്ലെങ്കിൽ 1000 രൂപ പിഴ; കർശന നിയന്ത്രണങ്ങളുമായി വയനാട്