കൊച്ചിയിൽ 5 വിദേശസഞ്ചാരികൾക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

അഭിറാം മനോഹർ
വെള്ളി, 20 മാര്‍ച്ച് 2020 (18:25 IST)
കൊച്ചിയിൽ അഞ്ച് പേർക്ക് കൊവിഡ് 19 ബാധ സ്ഥിരീകരിച്ചു.യു കെയിൽ നിന്നെത്തിയ വിനോദസഞ്ചാരികൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. യു.കെയില്‍ നിന്നെത്തിയ 17 അംഗ ടൂറിസ്റ്റ് സംഘത്തിലുള്‍പ്പെടുന്നവർക്കാണ് ഇപ്പോൾ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.സംഘത്തിലെ മറ്റ് 12 പേരുടെ സാമ്പിൾ പരിശോധനാഫലം നെഗറ്റീവാണ്. വൈറസ് ബാധ സ്ഥിരീകരിച്ചവരെ കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
 
രോഗം ബാധിച്ചവരെല്ലാം 60-85 വയസ്സിനിടയില്‍ പ്രായമുള്ളവരാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി വി.എസ് സുനില്‍കുമാര്‍ അറിയിച്ചു. മൂന്നാർ ടീ കൗണ്ടി റിസോർട്ടിൽ നിന്നും പുറത്തുകടന്ന് രാജ്യം വിടാൻ ശ്രമിച്ച സംഘത്തിലുള്ളവരാണ് ഇവർ.ഈ സംഘത്തിൽ നിന്നുതന്നെയുള്ള രണ്ട് പേർക്ക് നേരത്തെ കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇൻഡിഗോ പ്രതിസന്ധി, സാഹചര്യം മുതലെടുത്ത് വിമാനകമ്പനികൾ,ടിക്കറ്റുകൾക്ക് എട്ടിരട്ടി വില, ആകാശക്കൊള്ള!

വിവാഹപ്രായമായില്ലെങ്കിലും ഒരുമിച്ച് ജീവിക്കാം, ലിവ് ഇൻ ബന്ധമാകാമെന്ന് ഹൈക്കോടതി

യുഎസിന് റഷ്യയിൽ നിന്നും എണ്ണ വാങ്ങാം, ഇന്ത്യയ്ക്ക് പറ്റില്ലെന്നാണോ? ചോദ്യം ചെയ്ത് പുടിൻ

ഇൻഡിഗോയിലെ പ്രതിസന്ധി തുടരുന്നു, രാജ്യവ്യാപകമായി റദ്ദാക്കിയത് 550- ലധികം വിമാനസർവീസുകൾ

എച്ച് 1 ബി, എച്ച് 4 വിസ: അപേക്ഷകർ സാമൂഹിക മാധ്യമ അക്കൗണ്ട് പരസ്യമാക്കണം

അടുത്ത ലേഖനം
Show comments