Webdunia - Bharat's app for daily news and videos

Install App

കോഴിക്കോടും കാസർകോടും നിരോധനാജ്ഞ, കൂടുതൽ ജില്ലകൾ അടച്ചിടുന്ന കാര്യത്തിൽ ഇന്ന് തീരുമാനം

അഭിറാം മനോഹർ
തിങ്കള്‍, 23 മാര്‍ച്ച് 2020 (09:56 IST)
കൊവിഡ് 19 പ്രതിരോധത്തിനായി കൂടുതൽ ജില്ലകൾ അടച്ചിടുന്ന കാര്യത്തിൽ തീരുമാനം ഇന്ന്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന ഉന്നതതലയോഗം ഇത് സംബന്ധിച്ച തീരുമാനമുണ്ടാകും. കൊവിഡ് ബാധിച്ച ജില്ലകൾ അടച്ചിടണമെന്നാണ് കേന്ദ്രനിർദേശം. എന്നാൽ നിലവിൽ കേരളത്തിൽ കാസർകോട് ജില്ല മാത്രമാണ് ഇതുവരെ പൂർണമായി അടച്ചിട്ടിട്ടുള്ളത്.കേരളത്തിൽ പതിനൊന്ന് ജില്ലകളിലാണ് ഇതുവരെ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.കൂടുതൽ പോസിറ്റീവ് കേസുകൾ പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് പരിഗണിക്കുന്നത്.
 
ഇന്നലെ സംസ്ഥാനത്ത് 15 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 64 ആയി ഉയർന്നു. കോഴിക്കോട് ജില്ലയിലും രോഗസ്ഥിരീകരണം വന്നതോടെ കാസർകോട്ടും കോഴിക്കോടും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.അടുത്തിടെ ഗൾഫിൽ നിന്ന് മടങ്ങിയെത്തിയ അഞ്ച് പേർക്കാണ് കാസർകോട് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്.അബുദാബിയിൽ നിന്നുള്ള ഒരു സ്ത്രീക്കും ദുബൈയിൽ നിന്നെത്തിയാൾക്കുമാണ് കോഴിക്കോട് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.ഇതാദ്യമായാണ് കോഴിക്കോട് കോവിഡ് ബാധ സ്ഥിരീകരിക്കുന്നത്.
 
കോഴിക്കോട് ജില്ലയിൽ 8,000ലധികം പേർ നിരീക്ഷണത്തിലായതോടെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളതെന്ന് ജില്ല കള‌ക്‌ടർ അറിയിച്ചു.ഇതോടെ കാസർകോട്ടും കോഴിക്കോടും അഞ്ച് പേരിലധികം കൂട്ടം കൂടാൻ സാധിക്കില്ല.അതിനിട്രെ സംസ്ഥാനത്തെ 7 ജില്ലകൾ അടച്ചിടണമെന്ന് കേന്ദ്രം നിർദേശിച്ചിട്ടുണ്ട്.തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട, കാസർകോട്, മലപ്പുറം, കണ്ണൂർ, കോട്ടയം ജില്ലകളിലാണ് കേന്ദ്രം നിരോധനം ആവശ്യപ്പെടുന്നത്.എന്നാൽ ഇതുവരെയും അത്തരമൊരു പ്രഖ്യാപനം സംസ്ഥാനസർക്കാർ നടത്തിയിട്ടില്ല.ഇതേ സംബന്ധിച്ച തീരുമാനം ഇന്ന് ഉണ്ടാകുമെന്നാണ് അറിയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

പെൺകുട്ടിക്കു നേരെ ഉപദ്രവം: അദ്ധ്യാപകൻ അറസ്റ്റിൽ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വിരല്‍ ശസ്ത്രക്രിയക്കെത്തിയ നാലുവയസുകാരിയുടെ നാവിന് ശസ്ത്രക്രിയ നടത്തി

വാഹനാപകടം : യുവാവിനു ദാരുണാന്ത്യം

പോക്സോ കേസ് പ്രതിക്ക് 13 വർഷം കഠിനതടവ്

മെയ് 30തോടുകൂടി കാലവര്‍ഷം കേരളത്തിലെത്തും; വരുന്ന ഏഴുദിവസവും ഇടിമിന്നലോടുകൂടിയ മഴ

അടുത്ത ലേഖനം
Show comments