Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡ് 19: വിലക്കയറ്റം തടയാൻ വിജിലൻസ് പരിശോധന നടത്തും, അതിഥി തൊഴിലാളികൾക്ക് ഐഡി കാർഡ്

കൊവിഡ് 19: വിലക്കയറ്റം തടയാൻ വിജിലൻസ് പരിശോധന നടത്തും, അതിഥി തൊഴിലാളികൾക്ക് ഐഡി കാർഡ്

അഭിറാം മനോഹർ

, ചൊവ്വ, 31 മാര്‍ച്ച് 2020 (18:56 IST)
സംസ്ഥാനത്ത് സൗജന്യ റേഷൻ വിതരണം നാളെ മുതൽ ആരംഭിക്കും. ഈ സാഹചര്യത്തിൽ റേഷൻ കടകളിൽ തിരക്കൊഴിവാക്കുന്നതിനായി പ്രത്യേക ക്രമീകരണങ്ങൾ നടപ്പിൽ വരുത്തും. തിരക്ക് നിയന്ത്രിക്കുന്നതിനായി നാളെ പൂജ്യം, ഒന്ന് എന്നീ അക്കങ്ങളിൽ അവസാനിക്കുന്ന റേഷൻ കാർഡ് നമ്പർ ഉള്ളവർക്ക് വിതരണം ചെയ്യും.ഏപ്രിൽ രണ്ടിന് രണ്ട്, മൂന്ന് അക്കങ്ങളിൽ അവസാനിക്കുന്നവർക്കും ഏപ്രിൽ മൂന്നിന് നാല് അഞ്ച്, ഏപ്രിൽ നാലിന് ആറ് ഏഴ്, ഏപ്രിൽ അഞ്ചിന് എട്ട്, ഒൻപത് അക്കങ്ങളിൽ കാർഡ് നമ്പർ അവസാനിക്കുന്നവർക്കും റേഷൻ വാങ്ങാം.
 
അതിഥി തൊഴിലളികളുടെ പ്രശ്നം വലിയ ചർച്ചകളായതോടെ ഇവരുടെ വിവരങ്ങൾ പൂർണമായി ശേഖരിക്കാൻ സംവിധാനം ഒരുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഏ‌ഡിജിപിയുടെ നേതൃത്വത്തിലായിരിക്കും ഇത് നടപ്പിലാക്കുക. കൂടാതെ തൊഴിലാളികൾക്ക് ഐഡന്റിറ്റി കാർഡുകൾ നൽകും ഈ കാർഡുള്ളവർക്ക് രണ്ട് ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയും സർക്കാർ നൽകും.48 മണിക്കൂറിനുള്ളിൽ ഇതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങും.
 
അവശ്യസാധനങ്ങളുടെ വിലവർദ്ധനവിനെ ഗൗരവകരമായി കാണുന്നുവെന്നും മുഖ്യമന്തി പറഞ്ഞു. ഇത് തടയാനായി വിജിലൻസിനെ കൂടി പരിശോധനയ്‌ക്ക് ചുമതലപ്പെടുത്തും.ഇന്നും നാളെയും കൊണ്ട് സാധനങ്ങളുടെ ലഭ്യതയിൽ പുരോഗതിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.പ്രതിരോധത്തിലുള്ള പൊലീസുകാർക്ക് ആരോഗ്യം സംരക്ഷിക്കാനും മെഡിക്കൽ സേവനത്തിനും മൊബൈൽ ആപ്പ് തയ്യാറാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരുവനന്തപുരത്തെ മരണത്തിൽ ദുഖം രേഖപ്പെടുത്തി മുഖ്യമന്ത്രി, സംസ്ഥാനത്ത് ഇന്ന് 7 കൊറോണകേസുകൾ