സംസ്ഥാനത്ത് മദ്യശാലകൾ ബുധനാഴ്‌ച്ച തുറക്കും, എസ്എസ്എൽസി,പ്ലസ് ടൂ പരീക്ഷകൾ മാറ്റി

Webdunia
തിങ്കള്‍, 18 മെയ് 2020 (12:13 IST)
സംസ്ഥാനത്ത് മദ്യശാലകൾ ബുധനാഴ്‌ച മുതൽ തുറന്ന് പ്രവർത്തിക്കും. ബിവറേജസ് കണസ്യൂമര്‍ ഫെഡ് ഔട്ട് ലറ്റുകളിൽ മദ്യം വിൽക്കാം. ബാറുകളിൽ കൗണ്ടർ വഴി വിൽപനക്ക് അനുമതി നൽകിയിട്ടുണ്ട്. നാലാം ഘട്ട ഇളവുകളും നിയന്ത്രണങ്ങളും സംബന്ധിച്ച സംസ്ഥാന സർക്കാറിന്‍റെ മാർഗ്ഗ നിർദ്ദേശം പ്രകാരമാണ് മദ്യവിൽപ്പന അനുമതി നൽകിയത്. ക്ലബുകൾക്കും അനുമതി നൽകിയേക്കുമെന്ന് സൂചനയുണ്ട്.
 
കേന്ദ്ര സർക്കാരിന്റെ ലോക്ക്ഡൗൺ മാർഗനിർദേശപ്രകാരം മെയ് 31 വരെ സ്കൂളുകൾ അടച്ചിടണമെന്ന് വ്യവസ്ഥയുള്ളതിനാൽ മെയ് 26-ന് തുടങ്ങാനിരുന്ന എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ മാറ്റിവക്കാനും ധാരണയായിട്ടുണ്ട്.ബാർബർ ഷോപ്പുകൾക്ക് നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാൻ അനുമതി നൽകിയതായാണ് വിവരം.എന്നാൽ ബ്യൂട്ടി പാർലറുകൾക്ക് അനുമതിയുണ്ടാകില്ല.പക്ഷെ വ്യവസ്ഥകളിലും പാസെടുക്കാനുള്ള നടപടിക്രമത്തിലും ഇളവ് അനുവദിക്കാനാണ് തീരുമാനം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മുരളീധരന് ആരോഗ്യം, വൈദ്യുതി വിഷ്ണുനാഥിന്, ബിന്ദു കൃഷ്ണയ്ക്ക് സാമൂഹികക്ഷേമം: വകുപ്പുകളിൽ ഏകദേശ ധാരണ

പിണറായിക്കെന്താ പ്രായപരിധിയില്ലെ, കെ കെ ശൈലജ ജയിക്കരുതെന്ന് ചിലർ നിർബന്ധം കാട്ടി: കണ്ണൂർ ജില്ലാകമ്മിറ്റിയിൽ രൂക്ഷവിമർശനം

ലീഗിനെതിരെ വീണ്ടും വെള്ളാപ്പള്ളി: മലബാർ കലാപവും മാറാടും മറക്കില്ലെന്ന് യോഗനാദം എഡിറ്റോറിയൽ

വിജയ്ക്ക് ആഭ്യന്തരം, സെങ്കോട്ടയ്യൻ ധനമന്ത്രി, വ്യവസായ വകുപ്പ് കീർത്തനയ്ക്ക്: തമിഴ്‌നാട്ടിൽ വകുപ്പ് വിഭജനമായി

പ്രതിപക്ഷ നേതാവായി പിണറായി, പി ബി വോട്ടെടുപ്പിൽ 10 പേർ അനുകൂലിച്ചപ്പോൾ 7 പേർ എതിർത്തു

അടുത്ത ലേഖനം
Show comments