Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബൈക്കിലെത്തിയ സംഘം വഴി ചോദിച്ച ശേഷം വീട്ടമ്മയുടെ മാല പൊട്ടിച്ചു; സംഭവം ചേര്‍ത്തലയില്‍

Alappuzha

എസ് ശ്രീനു

ആലപ്പുഴ , തിങ്കള്‍, 18 മെയ് 2020 (11:40 IST)
വഴി ചോദിച്ച് ബൈക്കിലെത്തിയ സംഘം വീട്ടമ്മയുടെ കഴുത്തിലെ മാല പൊട്ടിച്ച് കടന്നുകളഞ്ഞു. ചേര്‍ത്തല നഗരസഭ പന്ത്രണ്ടാം വാര്‍ഡിലെ അര്‍ച്ചന എന്ന വീട്ടമ്മയ്ക്കാണ് മാല നഷ്ടമായത്. സംഭവത്തില്‍ അര്‍ച്ചനയ്ക്ക് പരിക്കും ഏറ്റിട്ടുണ്ട്.
 
രണ്ടരപ്പവന്റെ മാലയാണ് മോഷ്ടിക്കപ്പെട്ടത്. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം നടന്നത്. കാളികുളം കവലയ്ക്കു സമീപം ബൈക്കിലെത്തിയ രണ്ടുപേര്‍ വീട്ടമ്മയോട് വഴിചോദിക്കുകയായിരുന്നു. ഈ തക്കത്തിന് ബൈക്കിന്റെ പുറകിലിരുന്ന ആള്‍ യുവതിയുടെ കഴുത്തില്‍ കിടന്നിരുന്ന മാല വലിച്ച് പൊട്ടിക്കുകയായിരുന്നു. സംഭവത്തില്‍ ചേര്‍ത്തല പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 5242 പേർക്ക് കൊവിഡ്, രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തിനോടടുക്കുന്നു! ആശങ്കയിൽ രാജ്യം