സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഉയർന്ന സാഹചര്യത്തിൽ ലോക്ക്‌ഡൗൺ നിയന്ത്രണങ്ങൾ സമ്പൂർണ മാറ്റത്തിനൊരുങ്ങി സർക്കാർ. ഓണത്തിനെ തുടർന്ന് വ്യാപനം ഇനിയും ഉയരാം എന്ന സാഹചര്യം നിലനിൽക്കെ ടിപിആർ പത്തിൽ കൂടുതലുള്ള പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഓണക്കാലയളവിൽ ഇളവുകൾ നൽകേണ്ടി വരും എന്നത് മുൻനിർത്തിയാണ് തീരുമാനം.
കൊവിഡ് പോസിറ്റീവാകുന്നവരെ നിരീക്ഷണകേന്ദ്രങ്ങളിലേക്ക് മാറ്റി ചികിത്സിക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്. അതേസമയം സംസ്ഥാനത്തെ വാരാന്ത്യ ലോക്ക്ഡൗണുകൾ ഒഴിവാക്കണമെന്നും വിനോദമേഖലയുടെ പ്രവർത്തനം നിയന്ത്രണങ്ങളോടെ അനുവദിക്കണമെന്നുമുള്ള ആവശ്യം ശക്തമാണ്. കൊവിഡ് പരിശോധന ദിവസം 2 ലക്ഷം എന്ന രീതിയിൽ കൊണ്ടുവരാനും ശ്രമങ്ങൾ നടകുന്നുണ്ട്.
നിയന്ത്രണങ്ങളും ഇളവുകളും സംബന്ധിച്ച എല്ലാ നിർദേശങ്ങളും നാളെ ചീഫ് സെക്രട്ടറി തലത്തിൽ മുഖ്യമന്ത്രിക്ക് കൈമാറും. ചൊവ്വാഴ്ച്ച നടക്കുന്ന അവലോകന യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകും.