Webdunia - Bharat's app for daily news and videos

Install App

പ്രവാസികൾക്കായി പ്രത്യേക വിമാനം, നിയന്ത്രണങ്ങൾ ഒഴിവാക്കുമെന്ന് കരുതണ്ട; വിഷുത്തലേന്നത്തെ തിരക്ക് ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി

അനു മുരളി
തിങ്കള്‍, 13 ഏപ്രില്‍ 2020 (18:38 IST)
വിഷു തലേന്നത്തെ തിരക്ക് ഗൗരവമായി കാണുമെന്ന് മുഖ്യമന്ത്രി. ലോക്ക് ഡൗൺ അവസാനിക്കുകയാണ് എന്ന പ്രതീതിയിൽ ജനം എത്തി എന്ന് സംശയിക്കുന്നുവെന്നും ഒരു കാരണവശാലും കൂടിച്ചേരൽ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു. 
 
പ്രവാസികളെ കഴിവതും നേരത്തേ തന്നെ കേരളത്തിൽ എത്തിക്കാനുള്ള അതിയായ പരിശ്രമമാണ് നടക്കുന്നതെന്നും അവരുടെ പ്രശ്നങ്ങൾ ആവർത്തിച്ച് പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രവാസികൾക്കായി പ്രത്യേക വിമാനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി. തിരികെ വരുന്നവരെ ക്വാറന്റൈനിൽ നിർത്തുന്ന കാര്യങ്ങൾ സർക്കാർ തന്നെ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 
 
96.54% റേഷൻ വിതരണം പൂർത്തിയായതായി മുഖ്യമന്ത്രി. കൊവിഡ് പ്രവർത്തനം ഏകോപിപ്പിക്കാൻ നാല് പൊലീസ് സ്റ്റേഷനുകൾ ആരംഭിക്കും. മൂന്നെണ്ണം വനിതാ പൊലീസ് സ്റ്റേഷനായിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കൂടാതെ, കൂടുതൽ സ്ഥാനപങ്ങൾക്ക് തുറന്നു പ്രവർത്തിക്കാനുള്ള അനുമതിയും സർക്കാർ നൽകും. ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപനങ്ങൾ, പന്തൽ നിർമ്മാണക്കാർ, ചെറുകിട കമ്പ്യൂട്ടർ സ്ഥാപനം എന്നിവ ക്രമേണ തുറക്കാൻ അനുമതി നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
 
സ്വർണ പണയ സ്ഥാപനങ്ങൾ പണയം എടുക്കുന്നത് ഉറപ്പിക്കാൻ ബാങ്കുകളുമായി സംസാരിക്കും. സ്വർണ്ണം പണയം വയ്കക്കാൻ സൗകര്യം ഒരുക്കണം. ആൾക്കൂട്ടവും അശ്രദ്ധയും അത്യാപത്ത് ക്ഷണിച്ച് വരുത്തും. ഇപ്പോഴുള്ള ജാഗ്രതയിൽ യാതോരു കുറവും വരുത്തരുത്. എല്ലാവരും കരുതലോടെ തന്നെ തുടരേണ്ടതുണ്ട്. ഇപ്പോഴുള്ള നിയന്ത്രണങ്ങൾ ഇനിയും തുടരുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ എത്ര ദിവസമെടുക്കും? ആര്‍ബിഐ നിയമങ്ങള്‍ എന്തൊക്കെ

സപ്ലൈക്കോ ക്രിസ്മസ് ഫെയര്‍ ഡിസംബര്‍ 30വരെ; വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാരിന് കഴിഞ്ഞെന്ന് മുഖ്യമന്ത്രി

പ്രൊവിഡന്റ് ഫണ്ട് തട്ടിപ്പ് കേസില്‍ റോബിന്‍ ഉത്തപ്പയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു

നടിയെ ആക്രമിച്ച കേസ്: തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന നടിയുടെ ആവശ്യം കോടതി തള്ളി

പ്രതിമാസം 3000രൂപ കിട്ടും! നിങ്ങള്‍ യോഗ്യരാണോ

അടുത്ത ലേഖനം
Show comments