Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡ് 19: വിവരങ്ങൾ നേരിട്ട് സ്പ്രിംഗ്ലർ സൈറ്റിലേക്ക് അപ്പ്‌ലോഡ് ചെയ്യേണ്ടെന്ന് നിർദേശം

കൊവിഡ് 19: വിവരങ്ങൾ നേരിട്ട് സ്പ്രിംഗ്ലർ സൈറ്റിലേക്ക് അപ്പ്‌ലോഡ് ചെയ്യേണ്ടെന്ന് നിർദേശം
, തിങ്കള്‍, 13 ഏപ്രില്‍ 2020 (14:41 IST)
കൊവിഡ് 19 കേസുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ സംസ്ഥാനസർക്കാർ അപ്പ്ലോഡ് ചെയ്യുന്ന സ്പ്രിംഗ്ലർ സൈറ്റിലേക്ക് ഇനി മുതൽ വിവരങ്ങൾ നേരിട്ട് അപ്‌ലോഡ് ചെയ്യേണ്ടതില്ലെന്ന് സർക്കാർ നിർദേശം.സര്‍ക്കാര്‍ സൈറ്റിലേക്ക് മാത്രം വിവരങ്ങള്‍ നല്‍കിയാല്‍ മതിയെന്ന് തദ്ദേശ വകുപ്പ് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി. അമേരിക്കൻ കമ്പനിയുമായി ബന്ധപ്പെട്ട വിവാദം കനത്തതോടെയാണ് പുതിയ തീരുമാനം.
 
കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ വലിയ തോതില്‍ ഡേറ്റകള്‍ കേരളത്തില്‍നിന്ന് സ്പ്രിംഗ്ലർ കമ്പനി ചോർത്താൻ സാധ്യതയുണ്ടെന്ന് പ്രതിപക്ഷത്തിന്റെ ആരോപണത്തിൽ നിന്നാണ് സർക്കാർ തീരുമാനത്തിൽ മാറ്റം വരുത്തിയത്.സ്പ്രിംഗ്ലറിലേക്ക് നേരിട്ട് വിവരങ്ങള്‍ അപ്ലോഡ് ചെയ്യുന്ന വെബ്‌സൈറ്റിന് പകരം housevisit.kerala.gov.in എന്ന സര്‍ക്കാര്‍ സൈറ്റിലേക്ക് ഇനിമുതല്‍ വിവരങ്ങൾ നൽകിയാൽ മതിയെന്നാണ് നിർദേശം.നേരത്തെ സ്പ്രിംഗ്ലറിന്റെ സൈറ്റിലേക്ക് നേരിട്ടായിരുന്നു ഐസൊലേഷനില്‍ അടക്കമുള്ള രോഗികളുടെ വിവരശേഖരണവുമായി ബന്ധപ്പെട്ട ഡേറ്റ പോയിരുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആരോഗ്യപ്രവർത്തകർക്ക് ആദരവുമായി ഗൂഗിൾ ഡൂഡിൽ