കോവിഡ് നിയമ ലംഘനം: 65 പേർക്കെതിരെ കേസ്

എ കെ ജെ അയ്യർ

ശനി, 1 ഓഗസ്റ്റ് 2020 (13:59 IST)
തലസ്ഥാന നഗരിയിൽ കോവിഡ് നിയമ ലംഘനത്തിനെതിരെ കഴിഞ്ഞ ദിവസം 65 പേർക്കെതിരെ കേസെടുത്തു. ഇതിൽ 20 എണ്ണം കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാതെ ഓടിച്ച വാഹനങ്ങൾക്കെതിരെയാണ് കേസ്.
 
ഇതിനൊപ്പം മാസ്ക് ധരിക്കാത്തതിന്  21 പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു. പിഴയായി ഈയിനത്തിൽ 24200 രൂപയും സാമൂഹിക അകലം പാലിക്കാത്തതിന് 600 രൂപയും മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിപ്പിച്ച കടകൾക്കെതിരെ 7000 രൂപയും പിഴ ഈടാക്കി.
 
ഇത് കൂടാതെ അനാവശ്യ യാത്ര നടത്തിയ വാഹന ഉടമകൾക്കെതിരെ 40000 രൂപ പിഴയും ഈടാക്കി. ഒട്ടാകെ ഈയിനത്തിൽ സർക്കാർ ഖജനാവിന് 71000 രൂപ ലഭിച്ചു. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ബാലഭാസ്‌കറിന് ബോധം ഉണ്ടായിരുന്നു; കാര്‍ ഓടിച്ചത് ആരാണെന്നും പറഞ്ഞിരുന്നതായി ഡോക്ടര്‍