കൊവിഡ് 19: സംസ്ഥാനത്ത് ഒരു മരണം കൂടി; മരിച്ചത് തിരുവല്ല സ്വദേശി

ജോര്‍ജി സാം
വെള്ളി, 29 മെയ് 2020 (08:14 IST)
കൊവിഡ് 19 സംസ്ഥാനത്ത് ഒരു മരണം കൂടി. തിരുവല്ല സ്വദേശി ജോഷി (68) ആണ് മരിച്ചത്. ഇയാള്‍ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 
 
ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് ജോഷിയുടെ മരണം സംഭവിച്ചത്. അബുദാബിയിൽ നിന്ന് നാട്ടിലെത്തിയ ജോഷിയെ ഈ മാസം 18നാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാല്‍ പിന്നീട് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. ജോഷിക്ക് പ്രമേഹരോഗമുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. 
ഇതോടെ സംസ്ഥാനത്ത് കോവി‍ഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം എട്ടായി. തെലങ്കാന സ്വദേശി അ‌ഞ്ചയ്യ എന്ന ആള്‍ കൊവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം കേരളത്തില്‍ വച്ച് മരിച്ചിരുന്നു. 
 
തെലങ്കാനയിലേക്ക് പോകാനായി ഈ മാസം 22ന് രാജസ്ഥാനിൽ നിന്ന് യാത്ര തിരിച്ച ഇയാളും കുടുംബവും ട്രെയിൻ മാറിക്കയറിയാണ് കേരളത്തിൽ എത്തിയത്.
 
അതേസമയം വ്യാഴാഴ്‌ച സംസ്ഥാനത്ത് 84 പുതിയ കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതിൽ അഞ്ച് പേരൊഴികെ 79 പേരും സംസ്ഥാനത്തിന്റെ പുറത്തുനിന്നും വന്നവരാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹോര്‍മുസ് തുറക്കണം: യുഎന്നില്‍ പ്രമേയവുമായി ബഹ്‌റൈന്‍

കോളടിച്ചത് റഷ്യയ്ക്ക്; ലോകരാജ്യങ്ങള്‍ക്ക് ഹോര്‍മുസ് അടഞ്ഞുക്കിടക്കുമ്പോഴും റഷ്യന്‍ കപ്പലുകള്‍ക്ക് യാതൊരു നിയന്ത്രണവും ഇല്ല

മോദിയുടെ സന്ദര്‍ശനം: ശനിയാഴ്ച എംസി റോഡിലും എസി റോഡിലും ഗതാഗത നിയന്ത്രണം

വേനല്‍ക്കാല യാത്രകള്‍ക്ക് ആശ്വാസം: ചെന്നൈ, ബംഗാള്‍, ബെംഗളൂരു എന്നിവിടങ്ങളിലേക്ക് റെയില്‍വേ പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ചു

ഇന്ത്യയില്‍ കുട്ടികളെ കാണാതാകുന്ന കേസുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്; കേരളത്തില്‍ കഴിഞ്ഞ വര്‍ഷം കാണാതായത് 11139 പേര്‍

അടുത്ത ലേഖനം
Show comments