കടുത്ത ആശങ്കയിൽ സംസ്ഥാനം: ഇന്ന് 84 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു, 3 പേർക്ക് രോഗമുക്തി

വ്യാഴം, 28 മെയ് 2020 (17:11 IST)
സംസ്ഥാനത്ത് ഇന്ന് 84 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ.ഇതോടെ കേരളത്തിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1087 ആയി. സംസ്ഥാനത്ത് ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന കണക്കാണിത്. ഇന്ന് 3 പേർക്ക് രോഗമുക്തിയുണ്ടായതായും മുഖ്യമന്ത്രി അറിയിച്ചു.
 
ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരിൽ അഞ്ചു പേർ ഒഴികെ എല്ലാവരും തന്നെ സംസ്ഥാനത്തിന് വെളിയിൽ നിന്നും വന്നവരാണ്.ഇതിൽ 31 പേർ വിദേശങ്ങളിൽ നിന്നും വന്നവരും 48 പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിയവരുമാണ്.അതേ സമയം സംസ്ഥാനത്ത് ഒരു തെലങ്കാന സ്വദേശിയായ ഒരാൾ കേരളത്തിൽ കൊവിഡ് ബധിച്ച് മരണപ്പെട്ടു.
 
കാസര്‍കോട് 18, പാലക്കാട് 16, കണ്ണൂര്‍ 10, മലപ്പുറം 8, തിരുവനന്തപുരം 7, തൃശൂര്‍ 7, കോഴിക്കോട് 6, പത്തനംതിട്ട 6, കോട്ടയം 3, കൊല്ലം, ഇടുക്കി, ആലപ്പുഴ എന്നിവിടങ്ങളിൽ ഒരാൾക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.ഇന്ന് രോഗമുക്തി നേടിയ മൂന്നുപേർ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നിവടങ്ങിടങ്ങളിൽ നിന്നുള്ളവരാണ്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ആഭ്യന്തര മന്ത്രാലയത്തിന്റെ ഫേസ്‌ബുക്ക് പേജിൽ മദ്യത്തിന്റെ ചിത്രങ്ങൾ, കൈപ്പിഴയെന്ന് വിശദീകരണം