നാടന്‍ ചാരായ വില്‍പ്പനയും തമ്മില്‍ തല്ലുമുള്ള വീഡിയോ വൈറലായി: വീഡിയോയിലെ എട്ടു പേര്‍ പിടിയിലുമായി

എ കെ ജെ അയ്യര്‍
ചൊവ്വ, 6 ജൂലൈ 2021 (13:02 IST)
പുല്‍പ്പള്ളി: നാടന്‍ ചാരായ വില്‍പ്പനയും തമ്മില്‍ തല്ലുമുള്ള വീഡിയോ യൂട്യൂബില്‍ വൈറലായി. എങ്കിലും വീഡിയോയിലെ തമ്മില്‍ തല്ലിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ അത് വീഡിയോയ്ക്ക് വേണ്ടി ഷൂട്ട് ചെയ്തതാണെന്ന് കണ്ടെത്തി. പോലീസ് അന്വേഷണത്തില്‍ വീഡിയോയിലെ എട്ടു പേര്‍ പിടിയിലുമായി.
 
പുല്‍പ്പള്ളിയിലെ വണ്ടിക്കടവിലുള്ള എട്ടു യുവാക്കളാണ് നാടാണ് ചാരായ വില്‍പ്പന സംബന്ധിച്ച വീഡിയോ ഷൂട്ട് ചെയ്തു യൂട്യൂബില്‍ പോസ്റ്റ് ചെയ്തത്. വീഡിയോ കണ്ടവരെല്ലാം ഇത് യഥാര്‍ത്ഥ സംഭവമെന്നും കരുതി. അടിപിടി ആയതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇതിന്റെ സത്യാവസ്ഥ വെളിപ്പെട്ടത്.
 
എന്നാല്‍ പോലീസ് ഇതിലെ എട്ടു യുവാക്കളെയും അറസ്റ്റ് ചെയ്തു, എന്തിനെന്നല്ലേ ? മാസ്‌ക് ധരിക്കാതെയും കൂട്ടംകൂടി നിന്നതിനും മറ്റുമായി കോവിഡ് പ്രോട്ടോകോള്‍ നിയന്ത്രണം ലംഘിച്ചതിനാണ് പോലീസ് കേസ് എടുത്തത്. അനീഷ്, റോബിന്‍, രമേശ്, സിനു, ശ്രീക്കുട്ടന്‍, അബിന്‍, വിഷ്ണു, രാഹുല്‍, യൂജിന്‍ എന്നിവരാണ് വീഡിയോയിലെ താരങ്ങള്‍. അവസാനം ആയിരം രൂപ പിഴ വസൂലാക്കിയ ശേഷം ഇവരെ പോലീസ് വിട്ടയച്ചു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

പിഎഫ് നോമിനി: പങ്കാളിക്കും മാതാപിതാക്കള്‍ക്കും തുല്യ അവകാശങ്ങള്‍

തീപിടുത്ത സാധ്യത: ആമസോണിൽ വിറ്റ 2 ലക്ഷത്തിലധികം പവർ ബാങ്കുകൾ തിരികെവിളിച്ചു

ഹോട്ടലില്‍ വെച്ച് പ്രമുഖ സംവിധായകനില്‍ നിന്ന് അപമാനം; സിനിമാ പ്രവര്‍ത്തക മുഖ്യമന്ത്രിക്ക് പരാതി നല്‍കി

രണ്ടാമത്തെ കേസിലും രാഹുലിന് ആശ്വാസം, പോലീസ് നടപടി പാടില്ലെന്ന് കോടതി, വിധി ബുധനാഴ്ച

ഇൻഡിഗോ പ്രതിസന്ധിയിൽ നിക്ഷേപകർക്ക് നഷ്ടം 37,000 കോടി, ആറാം ദിവസവും ഓഹരിയിൽ ഇടിവ്

അടുത്ത ലേഖനം
Show comments