Select Your Language

Notifications

webdunia
webdunia
webdunia
Monday, 21 April 2025
webdunia

രണ്ടാം തരംഗം കൃത്യമായി പ്രവചിച്ചവര്‍ മൂന്നാം തരംഗവും പ്രവചിച്ചിരിക്കുന്നു ! മൂന്നാം തരംഗത്തിന് തൊട്ടടുത്ത് ഇന്ത്യ

Covid Third Wave
, ചൊവ്വ, 6 ജൂലൈ 2021 (12:36 IST)
കോവിഡ് രണ്ടാം തരംഗം കൃത്യമായി പ്രവചിച്ചവര്‍ ഇന്ത്യയിലെ മൂന്നാം തരംഗവും പ്രവചിച്ചിരിക്കുന്നു. എസ്.ബി.ഐ. റിസര്‍ച്ച് സമിതിയാണ് ഇന്ത്യയിലെ മൂന്നാം തരംഗം പ്രവചിച്ചിരിക്കുന്നത്. ഓഗസ്റ്റില്‍ മൂന്നാം തരംഗം തുടങ്ങുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സെപ്റ്റംബറില്‍ മൂന്നാം തരംഗം മൂര്‍ധന്യാവസ്ഥയിലെത്തുമെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. 
 
ജൂലൈ രണ്ടാം വാരത്തോടെ ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞേക്കാം. പ്രതിദിന രോഗികളുടെ എണ്ണം പതിനായിരത്തിന് അടുത്ത് മാത്രമായി ചുരുങ്ങും. എന്നാല്‍, ഓഗസ്റ്റ് ആദ്യത്തോടെ കേസുകള്‍ വീണ്ടും ഉയരും. രണ്ടാം തരംഗം അതിന്റെ ഉച്ഛസ്ഥായിയിലെത്തിയത് മേയ് ഏഴിനായിരുന്നു എന്നും ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളത്തില്‍ കടുത്ത ആശങ്ക; നിയന്ത്രണങ്ങള്‍ വീണ്ടും വര്‍ധിപ്പിക്കേണ്ടിവരും