സംസ്ഥാനത്ത് ഇന്നലെ 265 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഒരു മരണവും ഇന്നലെ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് 2606 ആക്റ്റീവ് കേസുകളാണുള്ളത്. രാജ്യത്ത് ആകെ 2699 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 338 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
	 
	കേരളത്തില്‍ കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. മുന്‍ കരുതല്‍ നടപടികളില്‍ സംസ്ഥാനങ്ങള്‍ വീഴ്ച വരുത്തരുതെന്നും കേന്ദ്രം വ്യക്തമാക്കി. അതേസമയം റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളുടെ അത്രയും രോഗികള്‍ രോഗമുക്തരാകുന്നതിനാല്‍ തന്നെ ഗുരുതരസാഹചര്യം സംസ്ഥാനത്തില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.