Publish Date: Wed, 26 Aug 2020 (19:06 IST)
Updated Date: Wed, 26 Aug 2020 (19:09 IST)
പത്തനംതിട്ടയിൽ ഇന്ന് 180 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ജില്ലയിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന കണക്കാണിത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 148 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ. ഇതിൽ 12 പേരുടെ ഉറവിടം ഏതെന്ന് വ്യക്തമല്ല.
ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരിൽ 16 പേർ വിദേശങ്ങളിൽ നിന്നെത്തിയവരും 16 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തിയവരുമാണ്. 37 പേരാണ് ജില്ലയിൽ രോഗമുക്തി നേടിയത്.