Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോവിഡ് കേസുകള്‍ വീണ്ടും സജീവമാകുന്നു; ജാഗ്രത വേണം

അതേസമയം മഴക്കാലം മുന്‍നിര്‍ത്തി ഡെങ്കിപ്പനി പ്രതിരോധം ശക്തമാക്കണമെന്നും ഭക്ഷ്യവിഷബാധയ്‌ക്കെതിരെ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും യോഗം നിര്‍ദേശിച്ചു

കോവിഡ് കേസുകള്‍ വീണ്ടും സജീവമാകുന്നു; ജാഗ്രത വേണം

രേണുക വേണു

, വ്യാഴം, 18 ഏപ്രില്‍ 2024 (20:55 IST)
കോവിഡ് കേസുകള്‍ വീണ്ടും സജീവമാകുന്നതായി ഐഎംഎ. സര്‍ക്കാര്‍, സ്വകാര്യ മേഖല എന്നിവിടങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാരുമായി ചേര്‍ന്ന് ഐഎംഎയുടെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തിലാണ് വിലയിരുത്തല്‍. ഏപ്രില്‍ രണ്ടാം വാരം നടത്തിയ കോവിഡ് പരിശോധനയില്‍ ഏഴ് ശതമാനം ടെസ്റ്റുകള്‍ പോസിറ്റീവായി. 
 
എന്നാല്‍ ഗുരുതര രോഗം ഇതുവരെ കണ്ടെത്തിയിട്ടില്ല. കോവിഡ് തരംഗങ്ങള്‍ക്കിടയിലുള്ള ഇടവേള ഇത്രയും ചുരുങ്ങിയത് ആദ്യമാണെന്നും യോഗം വിലയിരുത്തി. കോവിഡ് വീണ്ടും സജീവമാകുന്നതില്‍ ജാഗ്രത വേണമെന്നും അധികൃതര്‍ അറിയിച്ചു. 
 
അതേസമയം മഴക്കാലം മുന്‍നിര്‍ത്തി ഡെങ്കിപ്പനി പ്രതിരോധം ശക്തമാക്കണമെന്നും ഭക്ഷ്യവിഷബാധയ്‌ക്കെതിരെ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും യോഗം നിര്‍ദേശിച്ചു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുക്കുപണ്ടം പണയം വച്ച് 35000 രൂപ തട്ടിയെടുത്തയാൾ പിടിയിൽ