Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് 111 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, രാജ്യത്ത് ഏറ്റവും കൂടുതൽ രോഗബാധിതർ കേരളത്തിൽ

സംസ്ഥാനത്ത് 111 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, രാജ്യത്ത് ഏറ്റവും കൂടുതൽ രോഗബാധിതർ കേരളത്തിൽ
, തിങ്കള്‍, 18 ഡിസം‌ബര്‍ 2023 (13:18 IST)
സംസ്ഥാനത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധനവ്. ഇന്നലെ മാത്രം 111 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു. ഒരു കൊവിഡ് മരണവും ഇന്നലെ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രാജ്യത്ത് ഇന്നലെ ആകെ സ്ഥിരീകരിച്ചത് 122 കേസുകളാണ്. രാജ്യത്താകെ 1828 ആക്ടീവ് കേസുകളാണുള്ളത്. ഇതില്‍ 1634 കേസുകളും കേരളത്തിലാണ്.
 
കൊവിഡിന്റെ ഉപവകഭേദമായ ഒമിക്രോണ്ടിന്റെ വകഭേദമാണ് സംസ്ഥാനത്ത് പടരുന്നത്. സെപ്റ്റംബറില്‍ അമേരിക്കയിലാണ് ഈ വൈറസിനെ ആദ്യമായി കണ്ടെത്തുന്നത്. അമേരിക്കയ്ക്ക് പുറമെ പല രാജ്യങ്ങളിലും വൈറസ് പടര്‍ന്നിരുന്നു. വൈറസിനെതിരെ ബൂസ്റ്റര്‍ ഡോസിന്റെ ആവശ്യകതയെ പറ്റി ചര്‍ച്ച ഉയരുന്നതിനിടെയാണ് ഇന്ത്യയിലും ഇപ്പോള്‍ വ്യാപനം ഉണ്ടായിരിക്കുന്നത്. പനി, ജലദോഷം,തലവേദന എന്നിവറ്റാണ് കെ എന്‍ 1 എന്ന പുതിയ വകഭേദത്തിന്റെ ലക്ഷണങ്ങള്‍. നാലോ അഞ്ചോ ദിവസങ്ങള്‍ക്കുള്ളിലാണ് ലക്ഷണങ്ങള്‍ പ്രകടമാവുക. സാമൂഹിക അകലം പാലിക്കുക,മാസ്‌ക് ധരിക്കുക,ശുചിത്വം പാലിക്കുക,രോഗലക്ഷണങ്ങള്‍ കണ്ടാല്‍ പരിശോധനയ്ക്ക് വിധേയരാവുക എന്നതെല്ലാമാണ് വൈറസിനെതിരെ നമ്മള്‍ പാലിക്കേണ്ട മുന്‍ കരുതലുകള്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാകിസ്ഥാനില്‍ 2 ദിവസമായുള്ള ഇന്റര്‍നെറ്റ് കട്ട് ദാവൂദിന്റെ വാര്‍ത്ത മറയ്ക്കാനോ? ദാവൂദ് മരിച്ചതായും അഭ്യൂഹങ്ങള്‍