Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രതിസന്ധിയിൽ: ഡോക്‌ടർമാർ ഉൾപ്പെടെ 17 പേർക്ക് കൊവിഡ്

തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രതിസന്ധിയിൽ: ഡോക്‌ടർമാർ ഉൾപ്പെടെ 17 പേർക്ക് കൊവിഡ്
, ഞായര്‍, 19 ജൂലൈ 2020 (13:17 IST)
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഗുരുതര പ്രതിസന്ധി. കഴിഞ്ഞ ആറ് ദിവസത്തിനിടയിൽ ഡോക്‌ടർമാർ ഉൾപ്പെടെ 17 ആരോഗ്യപ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ കൂട്ടിരിപ്പുക്കാർക്കും രോഗം സ്ഥിരീകരിച്ചു.
 
അതേസമയം രോഗം ബാധിച്ച ആരോഗ്യപ്രവർത്തകരിൽ കൊവിഡ് ഡ്യൂട്ടിയിൽ ഇല്ലാത്തവരും ഉണ്ട്.ഇതോടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുന്ന 40 ഡോക്‌ടർമാരോട് ക്വാറന്റൈനിൽ പോകാൻ നിർദേശിച്ചിരിക്കുകയാണ് ഇതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയുടെ പ്രവർത്തനം പ്രതിസന്ധിയിലായി. 150 മെഡിക്കൽ കോളേജ് ജീവനക്കാരാണ് ക്വാറന്റൈനിൽ പോയിരിക്കുന്നത്.
 
സര്‍ജറി, ഓര്‍ത്തോ, സൂപ്പര്‍ സ്‌പെഷ്യാലിറ്റി എന്നിവിടങ്ങളില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മൂന്ന് രോഗികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.ഇവരുമായി സമ്പർക്കം പുലർത്തിയവരിൽ നടത്തിയ പരിശോധനയിലാണ് ഡോക്‌ടർമാർ ഉൾപ്പെടെ 17 പേർക്ക് രോഗം സ്ഥിരീകരിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡൽഹിയിൽ കനത്ത മഴ,വെള്ളക്കെട്ട്