Select Your Language

Notifications

webdunia
webdunia
webdunia
webdunia

മൂന്ന് വര്‍ഷത്തിനു ശേഷം ആദ്യം..! കേരളത്തിലെ കോവിഡ് കേസുകള്‍ പൂജ്യം തൊട്ടു

Covid cases touches zero number in Kerala
, ശനി, 8 ജൂലൈ 2023 (08:54 IST)
കേരളത്തിലെ കോവിഡ് കേസുകള്‍ പൂജ്യം തൊട്ടു. മൂന്ന് വര്‍ഷത്തിനു ശേഷം ആദ്യമായാണ് പ്രതിദിന കോവിഡ് കേസുകള്‍ പൂജ്യത്തിലെത്തുന്നത്. 2020 മേയ് ഏഴിന് ശേഷം ആദ്യമായാണ് പുതുതായി ഒറ്റ കേസ് പോലും ഇല്ലാതെ പ്രതിദിന കോവിഡ് കേസ് പൂജ്യം ആകുന്നത്. 
 
കേന്ദ്ര ആരോഗ്യ മന്ത്രാലയം വെബ്‌സൈറ്റില്‍ പങ്കുവെച്ചിരിക്കുന്ന വിവരമനുസരിച്ച് ഈ മാസം അഞ്ചാം തിയതിയിലെ കണക്കുകള്‍ പുറത്തുവന്നപ്പോഴാണ് കോവിഡ് കേസുകള്‍ പൂജ്യത്തിലെത്തിയത്. ഈ മാസം ഒന്നാം തിയതി 12 പേര്‍ക്കും രണ്ടാം തിയതി മൂന്ന് പേര്‍ക്കും മൂന്നാം തിയതി ഏഴ് പേര്‍ക്കും നാലാം തിയതി ഒരാള്‍ക്കുമായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്. കേരളത്തിലിപ്പോള്‍ സജീവ കോവിഡ് കേസുകള്‍ 1033 ആണ്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഴ കുറയുന്നു; യെല്ലോ അലര്‍ട്ട് നാല് ജില്ലകളില്‍ മാത്രം