സംസ്ഥാനത്ത് അർഹതയുള്ള എല്ലാവർക്കും കൊവിഡ് നഷ്ടപരിഹാരം നൽകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. രേഖകളുടെ അഭാവം ചില മരണങ്ങൾ കൊവിഡ് പട്ടികയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇത്തരത്തിൽ ഒഴിവാക്കപ്പെട്ട ഏഴായിരത്തോളം കൊവിഡ് മരണങ്ങൾ കണ്ടെത്തിയതായും വീണാ ജോർജ് പറഞ്ഞു.
ഒക്‌ടോബർ 10 മുതലാണ് കൊവിഡ് നഷ്ടപരിഹാരത്തിനായി അപേക്ഷിക്കാൻ സാധിക്കുക. അതിന് മുൻപ് ഈ ഏഴായിരത്തോളം പേരുടെ പട്ടിക കൂടി പ്രസിദ്ധീകരിക്കും. പട്ടികയിലില്ലാത്തവർക്ക് പരാതി നൽകാൻ സൗകര്യമൊരുക്കും. വീണാ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.