Select Your Language

Notifications

webdunia
webdunia
webdunia
webdunia

തദ്ദേശ തെരഞ്ഞെടുപ്പ്: കൊവിഡ് ബാധിതർക്കും ക്വാറന്റീനിലുള്ളവർക്കും ഇന്നുമുതൽ വോട്ടുരേഖപ്പെടുത്തി തുടങ്ങാം

തദ്ദേശ തെരഞ്ഞെടുപ്പ്: കൊവിഡ് ബാധിതർക്കും ക്വാറന്റീനിലുള്ളവർക്കും ഇന്നുമുതൽ വോട്ടുരേഖപ്പെടുത്തി തുടങ്ങാം
, ബുധന്‍, 2 ഡിസം‌ബര്‍ 2020 (08:27 IST)
കൊവിഡ് ബാധിതർക്കും, ക്വാറന്റീനിൽ കഴിയുനവർക്കും മറ്റുള്ളവർക്ക് മുൻപേ ഇന്നുമുതൽ വോട്ട് രേഖപ്പെടുത്തി തുടങ്ങാം. സ്പെഷ്യൽ തപാൽ വോട്ടിനായി തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഇന്നുമുതൽ യാത്ര തുടങ്ങുകയാണ്. ആരോഗ്യ വകുപ്പ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ താമസ സ്ഥലത്തോ,ചികിത്സാ കേന്ദ്രത്തിലോ ഉദ്യോഗസ്ഥർ നേരിട്ടെത്തിയാണ് വോട്ട് രേഖപ്പെടുത്താൻ അവസരം ഒരുക്കുന്നത്. പിപിഇ കിറ്റ് ധരിച്ചായിരിയ്കും ഉദ്യോഗസ്ഥൻ എത്തുക. വോട്ടറും കിറ്റ് ധരിയ്ക്കണം. വോട്ടറെ തിരിച്ചറിയാൻ സാധിയ്ക്കുന്നില്ല എങ്കിൽ മുഖം കാണിയ്ക്കാൻ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് ആവശ്യപ്പെടാം.
 
വോട്ടർമാരെ നേരത്തെ വിവരമറിയിച്ച ശേഷമാണ് ഉദ്യോഗസ്ഥർ എത്തുക. വോട്ടർമാ‌ർ തിരിച്ചറിയൽ കാർഡ് കരുതണം. കൈകൾ സോപ്പ് ഉപയോഗിച്ചോ സാനിറ്റൈസർ ഉപയോഗിച്ചോ വൃത്തിയാക്കിയ ശേഷമാണ് വോട്ടുചെയ്യാൻ എത്തേണ്ടത്. പോളിഞ് ഓഫീസാർ വോട്ടറോട് വോട്ട് രേഖപ്പെടുത്താനുള്ള സമ്മതം ആരായും. താൽപര്യമില്ല എങ്കിൽ രജിസ്റ്ററിലും, 19 ബി ഫോമിലും ഇത് രേഖപ്പെടുത്തിയ ശേഷം വോട്ടറുടെ ഒപ്പ് വാങ്ങി മടങ്ങും. വോട്ട് ചെയ്യാൻ സമ്മതമാണെകിൽ. 19 ബി എന്ന ഫോം പൂരിപ്പിച്ച് ബാലറ്റ് പേപ്പറുകളും സക്ഷ്യപത്രത്തിനുള്ള അപേക്ഷയും കൈപ്പറ്റണം. സാക്ഷ്യപത്രവും പൂരിപ്പിച്ച ശേഷം ബാലറ്റ് പേപ്പറിൽ സ്ഥാനാർത്ഥിയുടെ പേരിന്റെ വലതുവശത്ത് ശരി എന്ന അടയാളമോ ഗുണന ചിഹ്നമോ രേഖപ്പെടുത്താം. 
 
ശേഷം കവറുകൾ പോളിങ് ഓഫീസർക്ക് കൈമാറം. ഓഫീസർ ഇത് സ്വീകരിച്ചതായുള്ള രസീത് നൽകും തപാലിൽ അയക്കേണ്ടവർക്ക് ആ രീതി പിൻതുടരാം, ഇതിനായി പണം നൽകുകയോ സ്റ്റാംപ് ഒട്ടിയ്ക്കുകയോ വേണ്ട. പഞ്ചായത്ത് മേഖലകളിൽ താമസിക്കുന്നവർ ജില്ലാപഞ്ചായത്തിലെയും ബ്ലോക്ക് പഞ്ചായത്തിലെയും ഗ്രാമപ്പഞ്ചായത്തിലെയും വോട്ടുകൾ പ്രത്യേകമാണ് അയയ്ക്കേണ്ടത്. ഡിസംബർ 16 ന് രവിലെ റിട്ടേർണിങ് ഓഫീസർക്ക് ലഭിയ്കൂന്ന വിധത്തിലായിരിയ്ക്കണം വോട്ട് അയയ്ക്കേണ്ടത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇറാന്റെ ഭീഷണി: അമേരിക്ക തങ്ങളെ ആക്രമിച്ചാല്‍ തങ്ങള്‍ തിരിച്ച് ആക്രമിക്കുന്നത് യുഎഇയെ