Publish Date: Thu, 13 Jan 2022 (08:39 IST)
Updated Date: Thu, 13 Jan 2022 (11:32 IST)
കോവിഡും ഒമിക്രോണും കുതിച്ചുയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ആവശ്യം. ഈ ആഴ്ച വീണ്ടും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കോവിഡ് അവലോകന യോഗം ചേരും. കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. സ്‌കൂളുകള്‍, കോളേജുകള്‍, ഓഫീസുകള്‍ എന്നിവയുടെ പ്രവര്‍ത്തനത്തിലടക്കം നിയന്ത്രണം വേണമെന്ന് ഉദ്യോഗസ്ഥ തലത്തില്‍ ആവശ്യം ഉയര്‍ന്നിട്ടുണ്ട്. സ്‌കൂളുകളിലും കോളേജുകളിലും വീണ്ടും ഓണ്‍ലൈന്‍ സജ്ജീകരണം തുടങ്ങണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാട്. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിക്കും.