Webdunia - Bharat's app for daily news and videos

Install App

സംസ്ഥാനത്ത് ആരോഗ്യപ്രവർത്തകർക്കും പോലീസുകാർക്കുമിടയിൽ കൊവിഡ് പടരുന്നു, ആശങ്ക

Webdunia
തിങ്കള്‍, 10 മെയ് 2021 (12:42 IST)
സംസ്ഥാനത്ത് പോലീസുകാർക്കും ഡോക്‌ടർമാർ ഉൾപ്പടെ ആരോഗ്യപ്രവർത്തകർക്കും കൊവിഡ് പടരുന്നു. നിലവിൽ 1280 പോലീസുകാരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. നിരത്തുകളിലിറങ്ങി കോവിഡ് പ്രതിരോധ ഡ്യൂട്ടി ചെയ്യുന്നവരിൽ നിന്ന് സ്റ്റേഷനിലുള്ളവരിലേക്കും രോഗം പടരുന്നതിനെ ആശങ്കയോടെയാണ് പോലീസ് ഡിപ്പാർട്ട്മെന്റ് കാണുന്നത്.
 
അതേസമയം കഴിഞ്ഞ ഒന്നര ആഴ്‌ച്ചയായി 1071 ആരോഗ്യപ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. ഇത് നിലവിൽ ജോലിയിലുള്ളവരുടെ ജോലിഭാരം ഉയർത്തിയിട്ടുണ്ട്. ആരോഗ്യപ്രവർത്തകരും പോലീസുകാരും കോവിഡ് മുന്നണിപ്രവർത്തകരെന്ന നിലയിൽ രണ്ട് ഡോസ് വാക്സിനും എടുത്തവരാണ്. ഇവർക്ക് രോഗം ഗുരുതരമാകുന്നില്ലെങ്കിലും ഇവരിൽ നിന്ന് വീട്ടിലെ മറ്റംഗങ്ങളിലേക്ക് രോഗം പടരാനുള്ള സാഹചര്യം അധികമാണെന്നതാണ് ഭീതി വർധിപ്പിക്കുന്നത്.
 
അതേസമയം കൂടുതൽ ആരോഗ്യപ്രവർത്തകർ രോഗബാധിതരാകുന്നതോടെ മാനസികവും ശാരീരികവുമായി തളരുന്ന അവസ്ഥയിലാണ് ആരോഗ്യപ്രവർത്തകരെന്ന് കെ.ജി.എം.ഒ.എ സർക്കാരിനെ അറിയിച്ചു.ആരോഗ്യപ്രവർത്തകരുടെ എണ്ണം അടിയന്തരമായി ഉയർത്തിയില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്നാണ് ഇവർ സർക്കാരിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മോദി സർക്കാർ അധികാരത്തിലെത്തില്ല, ജാമ്യം കിട്ടിയ 21 ദിവസവും മോദിക്കെതിരെ പോരാട്ടം നടത്തുമെന്ന് കേജ്‌രിവാൾ

നരേന്ദ്രമോദി നടപ്പാക്കുന്നത് ഒരു നേതാവ് ഒരു രാജ്യം എന്ന പദ്ധതിയാണെന്ന് അരവിന്ദ് കെജ്രിവാള്‍

പിറന്നാളിന് പാർട്ടിക്കൊടി ഉയർത്താൻ വിജയ്, ആദ്യ സംസ്ഥാന സമ്മേളനം ജൂണിലെന്ന് സൂചന

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; രണ്ടുപേര്‍ മരണപ്പെട്ടു

അടുത്ത ലേഖനം
Show comments