Publish Date: Wed, 23 Sep 2020 (20:16 IST)
Updated Date: Wed, 23 Sep 2020 (20:18 IST)
കൊവിഡ് വ്യാപനം രൂക്ഷമായ ആന്ധ്രാപ്രദേശിൽ ഇന്ന് 7,228 പേർക്ക് രോഗം സ്ഥിരീകരിച്ചു. 8,291 പേർ ഇന്ന് രോഗമുക്തരായി. അതേസമയം 45 പേരാണ് സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. ഇതോടെ കൊവിഡ് ബാധിച്ച് മരണപ്പെടുന്നവരുടെ എണ്ണം 5,506 ആയി. 6,46,530 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. നിലവിൽ 70,357 പേർ ചികിത്സയിലാണ്.
അതേസമയം ഉത്തർപ്രദേശിൽ ഇന്ന് 5,234 പേർക്ക് രോഗം സ്ഥിരീകരിച്ചു. 87 പേരാണ് സംസ്ഥാനത്ത് ഇന്ന് മരണപ്പെട്ടത്. ഇതോടെ ഉത്തർപ്രദേശിൽ കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 5,299 ആയി. നിലവിൽ 61,698 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്.