Publish Date: Tue, 22 Sep 2020 (18:20 IST)
Updated Date: Tue, 22 Sep 2020 (18:22 IST)
സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഗുരുതരമായ സ്ഥിതിയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് സംസ്ഥാനത്ത് 4125 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 3463 പേർക്ക് സമ്പർക്കം വഴിയാണ് രോഗം പകർന്നത്. ഇതിൽ 412 പേരുടെ ഉറവിടം വ്യക്തമല്ല. നിലവിൽ സംസ്ഥാനത്ത് 40382 പേരാണ് ചികിത്സയിലുള്ളത്.
സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,574 സാമ്പിളുകളാണ് പരിശോധിച്ചത്. 3007 പേർ രോഗമുക്തരായത്. തിരുവനന്തപുരം ജില്ലയിലാണ് സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷമായുള്ളത്. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌ത കേസുകളിൽ 18 ശതമാനവും തിരുവനന്തപുരം ജില്ലയിലാണ്. ഇന്നലെ വരെ സംഭവിച്ച 553 മരണങ്ങളില്‍ 175-ഉം സംഭവിച്ചത് തിരുവന്തപുരം ജില്ലയിലാണ്. ഇന്ന് തിരുവനന്തപുരത്ത് 681 പേർക് രോഗം സ്ഥിരീകരിച്ചെന്നും ഇതിൽ 130 പേരുടെ ഉറവിടം എവിടെയാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.