Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും വാക്സിൻ നൽകില്ല, ആക്ഷൻ പ്ലാൻ ഇങ്ങനെ

ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും  വാക്സിൻ നൽകില്ല, ആക്ഷൻ പ്ലാൻ ഇങ്ങനെ
, തിങ്കള്‍, 11 ജനുവരി 2021 (07:18 IST)
തിരുവനന്തപുരം: ജനുവരി പതിനാറിന് ആരംഭിയ്ക്കുന്ന കൊവിഡ് വാക്സിനേഷന് പ്രതേക ആക്ഷൻ പ്ലാനുമായി സർക്കാർ. ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും വാക്സിൻ നൽകില്ല. കൊവിഡ് ലക്ഷണങ്ങൾ ഉള്ളവരെയും ആദ്യഘട്ട വാക്സിനേഷനിൽനിന്നും ഒഴിവാക്കും. കൊവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിയ്ക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ വാക്സിനേഷൻ കേന്ദ്രങ്ങളുടെ കവാടത്തിൽ തന്നെ സംവിധാനം ഉണ്ടാകും 
 
കൊവിഡ് ബാധിച്ചവർക്ക് രോഗം നെഗറ്റീവ് ആയി നാലാഴ്ചക്ക് ശേഷം മാത്രമേ വാക്സിൻ നൽകു. സംസ്ഥാനത്ത് വാക്സിൻ സ്വീകരിയ്ക്കുന്നതിനായി രജിസ്റ്റർ ചെയ്ത ആരോഗ്യ പ്രവർത്തകരുടെ എണ്ണം 3.58 ലക്ഷമായി. വാക്സിൻ വിതരണ കേന്ദ്രങ്ങളുടെ അന്തിമ പട്ടിക സർക്കാർ ഇന്ന് പ്രസിദ്ധീകരിയ്ക്കും. പ്രവർത്തനങ്ങൾ ഏകോപിപ്പിയ്ക്കുന്നതിനായി എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ ആരംഭിയ്ക്കും. കളക്ടർമാർക്കാണ് ജില്ലാതല ചുമതല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്ന് 4,545 പേര്‍ക്ക് കോവിഡ്, 4,659 രോഗമുക്തർ