Publish Date: Thu, 11 Feb 2021 (08:38 IST)
Updated Date: Thu, 11 Feb 2021 (08:40 IST)
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4230 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്-19 വാക്സിന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 106 വാക്സിനേഷന്‍ കേന്ദ്രങ്ങളിലാണ് ഇന്ന് വാക്സിന്‍ കുത്തിവയ്പ്പ് ഉണ്ടായിരുന്നത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ (37) വാക്സിനേഷന്‍ കേന്ദ്രങ്ങളുണ്ടായിരുന്നത്. ആലപ്പുഴ 10, എറണാകുളം 18, കാസര്‍ഗോഡ് 1, കൊല്ലം 6, മലപ്പുറം 26, പത്തനംതിട്ട 1, തിരുവനന്തപുരം 37, തൃശൂര്‍ 7 എന്നിങ്ങനെയാണ് കോവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം.
തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ (1398) വാക്സിന്‍ സ്വീകരിച്ചത്. ആലപ്പുഴ 208, എറണാകുളം 1167, കാസര്‍ഗോഡ് 55, കൊല്ലം 458, മലപ്പുറം 503, പത്തനംതിട്ട 58, തിരുവനന്തപുരം 1398, തൃശൂര്‍ 383 എന്നിങ്ങനെയാണ് ഇന്ന് വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം. ഇതോടെ ആകെ 3,30,775 ആരോഗ്യ പ്രവര്‍ത്തകരാണ് വാക്സിന്‍ സ്വീകരിച്ചത്.