Publish Date: Thu, 29 Oct 2020 (07:50 IST)
Updated Date: Thu, 29 Oct 2020 (07:53 IST)
നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 21 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 24 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം സിറ്റി ഒന്ന്, ആലപ്പുഴ എട്ട്, എറണാകുളം റൂറല്‍ ഏഴ്, പാലക്കാട് ഒന്ന്, മലപ്പുറം രണ്ട്, കണ്ണൂര്‍ രണ്ട്, എന്നിങ്ങനെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ആലപ്പുഴ ഒമ്പത്, പാലക്കാട് എട്ട്, കണ്ണൂര്‍ ഏഴ് എന്നിങ്ങനെയാണ് അറസ്റ്റിലായവരുടെ എണ്ണം.
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1445 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 537 പേരാണ്. 57 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 8772 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് ഒരു കേസും രജിസ്റ്റര്‍ ചെയ്തു.