കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 584 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 167 പേരാണ്. എട്ട് വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 2542 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം പെട്രൊള്‍, ഡീസല്‍, ഇന്ധന വിലവര്‍ദ്ധനവിനെതിരെയും മോട്ടോര്‍ മേഖലയിലെ വിവിധ ആവശ്യങ്ങളുന്നയിച്ചും സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തില്‍ നടന്ന വാഹനപണിമുടക്ക് തിരുവനന്തപുരം ജില്ലയില്‍ പൂര്‍ണ്ണമായിരുന്നൂവെന്ന് സംയുക്ത സമരസമിതി ജില്ലാ ചെയര്‍മാന്‍ വി.ആര്‍.പ്രതാപനും ജനറല്‍ കണ്‍വീനര്‍ വി.ശിവന്‍ കുട്ടിയും അറിയിച്ചു.