Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്‌ഡൗൺ: നാളെ മുതൽ രാത്രികാല കർഫ്യൂ

സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്‌ഡൗൺ: നാളെ മുതൽ രാത്രികാല കർഫ്യൂ
, ഞായര്‍, 29 ഓഗസ്റ്റ് 2021 (08:23 IST)
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഇന്ന് സമ്പൂർണ ലോക്ക്‌ഡൗൺ. കൊവിഡ് നിയന്ത്രണങ്ങൾ എങ്ങനെ തുടരണമെന്ന കാര്യം ചർച്ച ചെയ്യാൻ ബുധനാഴ്‌ച്ച വിദഗ്‌ധരുടെ യോഗം വിളിച്ചുചേർത്തിട്ടുണ്ട്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഐഎഎസ് ഉദ്യോഗസ്ഥർക്ക് പുറമേ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരെ ജില്ലകളിലേക്ക് നിയമിച്ചു. 
 
അതേസമയം സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യൂ ഉണ്ടായിരിക്കും. . രാത്രി പത്തുമുതല്‍ രാവിലെ ആറുവരെയാണ് കര്‍ഫ്യൂ. ഓണത്തിന് ശേഷം കൊവിഡ് കേസുകള്‍ കൂടിയതോടെയാണ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്. വാർഡുകളിലെ ട്രിപ്പിൾ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ശക്തമാക്കും. പ്രതിഫാര രോഗവ്യാപനതോത് 7ന് മുകളിലുള്ള സ്ഥലങ്ങളിലാകും നിയന്ത്രണങ്ങൾ കർശനമാക്കുക. ഇപ്പോൾ അത് എട്ടാണ്.
 
ചരക്ക് വാഹനങ്ങൾക്ക് രാത്രി യാത്ര തുടരാം, അത്യാവശ്യ സേവനങ്ങളിൽ ഏ‍ർപ്പെടുന്ന ജീവനക്കാരെയും ക‍‍‌‌ർഫ്യൂവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അടുത്ത ബന്ധുക്കളുടെ മരണം സംഭവിച്ചാലും ദീ‍ർഘദൂര യാത്രക്കാ‍ർക്കും യാത്ര ചെയ്യാം. ട്രെയിൻ കയറുന്നതിനോ, എയ‌‌ർപോർട്ടിൽ പോകുന്നതിനോ, കപ്പൽ യാത്രക്കോ ആയി രാത്രി യാത്ര ചെയ്യാം. മറ്റെന്തെങ്കിലും അത്യാവശ്യത്തിന് യാത്ര ചെയ്യുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ നിന്നും അനുമതി വാങ്ങണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പതിമൂന്നുകാരനെ ക്രൂരമായി മർദ്ദിച്ച പിതാവ് അറസ്റ്റിൽ